രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ഐ എസ് ഐ

രാജ്യത്തിന്‍റെ സമാധാനവും സൌഹൃദാന്തരീക്ഷവും തകര്‍ക്കുന്നതിനായി നുഴഞ്ഞു കയറ്റക്കാരെ ഉപയോഗിച്ച് കലാപം നടത്തുന്നത് ഐ എസ് ഐ ആണെന്ന വിവരമാണ് പുറത്തു വരുന്നത്.പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐ ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ തന്നെ ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കുകയായിരുന്നു. 

Last Updated : Dec 19, 2019, 11:36 PM IST
  • രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നടന്ന സമരങ്ങളുടെ ഫണ്ടിംഗ് സംബന്ധിച്ചും ഇന്ത്യന്‍ ഇന്‍റെലിജെന്‍സ് വിഭാഗത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്
  • പ്രക്ഷോഭങ്ങളില്‍ ഐ എസ് ഐ യുടെ ഇടപെടല്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അഭ്യന്തര മന്ത്രാലയത്തിന് വിവരം കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ഐ എസ് ഐ

രാജ്യത്തിന്‍റെ സമാധാനവും സൌഹൃദാന്തരീക്ഷവും തകര്‍ക്കുന്നതിനായി നുഴഞ്ഞു കയറ്റക്കാരെ ഉപയോഗിച്ച് കലാപം നടത്തുന്നത് ഐ എസ് ഐ ആണെന്ന വിവരമാണ് പുറത്തു വരുന്നത്.പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐ ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ തന്നെ ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കുകയായിരുന്നു. 
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കരെയും രോഹന്ഗ്യന്‍ മുസ്ലിങ്ങളെയും ഉപയോഗിച്ചാണ് ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ കലാപമുണ്ടാക്കുന്നത്‌.

രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നടന്ന സമരങ്ങളുടെ ഫണ്ടിംഗ് സംബന്ധിച്ചും ഇന്ത്യന്‍ ഇന്‍റെലിജെന്‍സ് വിഭാഗത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്.രാജ്യത്തിനകത്ത് അക്രമം സൃഷ്ട്ടിക്കുന്നതിനോപ്പം അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആക്രമണം നടത്തുന്നതിനും ഐ എസ് ഐ പദ്ധതി തയ്യാറാക്കിയിരുന്നു. ഈ വിവരം മനസിലാക്കിയ പ്രതിരോധ മന്ത്രാലയം അതിര്‍ത്തിയില്‍ സേനയെ സജ്ജമാക്കിയിട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് സേന സജ്ജമാണെന്ന് കരസേനാ മേധാവി പ്രസ്താവന നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഐ എസ് ഐ യുടെ ഇടപെടല്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അഭ്യന്തര മന്ത്രാലയത്തിന് വിവരം കൈമാറിയിട്ടുണ്ട്. 

അതിനിടെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.പ്രതിഷേധം അക്രമാസക്തമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആഭ്യന്തര മന്ത്രാലയം ആശയ വിനിമയം നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയുമാണ്.

Trending News