IOCL recruitment 2023: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; അപേക്ഷ സമർപ്പിക്കേണ്ട വിധം ഇങ്ങനെ

IOCL Non Executive posts: ഐഒസിഎൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 30 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് iocl.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Written by - Zee Malayalam News Desk | Last Updated : May 15, 2023, 12:00 PM IST
  • 18 വയസിന് മുകളിലുള്ളവർക്കാണ് അപേക്ഷിക്കാൻ യോ​ഗ്യതയുള്ളത്
  • പരമാവധി പ്രായം ഏപ്രിൽ 30-ന് 26 വയസ് ആയിരിക്കണം
  • ഓൺലൈൻ അപേക്ഷാ ഫോറം സമർപ്പിച്ചതിന് ശേഷം ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ ജൂൺ പത്തിനകം സാധാരണ തപാലിൽ അയയ്‌ക്കേണ്ടതാണ്
IOCL recruitment 2023: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; അപേക്ഷ സമർപ്പിക്കേണ്ട വിധം ഇങ്ങനെ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 30 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് iocl.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിലെ 65 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. 54 ഒഴിവുകൾ ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്-IV (പ്രൊഡക്ഷൻ), ഏഴ് ഒഴിവുകൾ ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്-IV (P&U), നാല് ഒഴിവുകൾ ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്-IV (P&U-O&M) എന്നിങ്ങനെയാണ്.

ALSO READ: Indian Navy recruitment 2023: ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ ‌അവസാനിക്കാൻ ദിവസങ്ങൾ മാത്രം

18 വയസിന് മുകളിലുള്ളവർക്കാണ് അപേക്ഷിക്കാൻ യോ​ഗ്യതയുള്ളത്. പരമാവധി പ്രായം ഏപ്രിൽ 30-ന് 26 വയസ് ആയിരിക്കണം. ഓൺലൈൻ അപേക്ഷാ ഫോറം സമർപ്പിച്ചതിന് ശേഷം ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ ജൂൺ പത്തിനകം സാധാരണ തപാലിൽ അയയ്‌ക്കേണ്ടതാണ്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്‌മെന്റ് 2023: അപേക്ഷ സമർപ്പിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കണം
കരിയർ ടാബിൽ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോം പൂരിപ്പിക്കുക
ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
അപേക്ഷാ ഫീസ് അടയ്ക്കുക
ഭാവി റഫറൻസിനായി ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News