New Delhi: ലോകത്തെ ഏറ്റവും വലിയ പാം ഓയില്‍ ഉത്‌പാദകരായ ഇന്തോനേഷ്യ (Indonesia) കയറ്റുമതിയ്ക്ക് നിരോധനം ഏറെപ്പെടുത്താന്‍ തീരുമാനിച്ചതോടെ ഇന്ത്യന്‍ വിപണി വിലക്കയറ്റത്തിന്‍റെ പിടിയിലേയ്ക്ക് നീങ്ങുകയാണ്...
കഴിഞ്ഞ ആഴ്ചയാണ് ഇന്തോനേഷ്യ ഏപ്രിൽ 28 മുതൽ പാം ഓയിൽ കയറ്റുമതി നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. ഉൽപാദനം ഗണ്യമായി കുറഞ്ഞതും വില കുത്തനെ വര്‍ദ്ധിച്ചതുമാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്താൻ കാരണം.
ഇന്തോനേഷ്യയുടെ പാം ഓയില്‍ കയറ്റുമതി നിരോധനം നമ്മുടെ നിത്യ ജീവിതത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതായത്, രാജ്യത്തെ ഉപഭോക്താക്കൾക്ക് കുറച്ചുകാലത്തേക്ക് വിലക്കയറ്റത്തിന്‍റെ ഷോക്ക് സഹിക്കേണ്ടി വരും. കാരണം ഷാംപൂകൾ, സോപ്പുകൾ, ബിസ്ക്കറ്റ്, നൂഡിൽസ്, ചോക്ലേറ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ പാം ഓയിൽ ഉപയോഗിക്കുന്നു. പാം ഓയിലിന്‍റെ ലഭ്യത കുറഞ്ഞതോടെ എണ്ണയുടെ വിലയും പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്.
ഭഷ്യ വിഭവങ്ങള്‍ മുതല്‍ സൗന്ദര്യവർദ്ധക വസ്തുക്കൾ വരെയുള്ള ഉൽപ്പന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പാം ഓയിലിന്‍റെ വില വര്‍ദ്ധിച്ചതോടെ ആഗോളതലത്തിൽ തന്നെ ഉൽപ്പാദകർക്ക് നിര്‍മ്മാണ ചെലവ് വര്‍ധിക്കും. ഇത് സ്വാഭാവികമായും എല്ലാ ഉത്പന്നങ്ങളുടെയും വില വര്‍ദ്ധിക്കാന്‍ ഇടയാകും.
ഇന്തോനേഷ്യയിലെ പ്രതിസന്ധിയ്ക്ക് പുറമേ, പാം ഓയില്‍ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ വലിയ രാജ്യമായ മലേഷ്യയും തൊഴിലാളികളുടെ ക്ഷാമം മൂലം ഉൽപാദനം കുറയ്ക്കുകയാണ്. ഇത് അന്താരാഷ്ട്ര വിപണിയില്‍ പാം ഓയിലിന്‍റെ ലഭ്യത കുറയ്ക്കും.
കണക്കുകള്‍ പരിശോധിച്ചാല്‍ 8 മില്യണ്‍ ടൺ പാം ഓയിലാണ് വര്‍ഷം തോറും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് ഭക്ഷ്യ എണ്ണയുടെ ഏകദേശം 40% വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...