Covid-19 Update India: ഇന്ത്യയിൽ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു, സജീവ കേസുകളുടെ എണ്ണം 3,468 ആയി

Covid-19 Update India:  കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 188 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം  3,468 ആയി  ഉയര്‍ന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2022, 11:17 AM IST
  • കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 188 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,468 ആയി ഉയര്‍ന്നു.
Covid-19 Update India: ഇന്ത്യയിൽ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു, സജീവ കേസുകളുടെ എണ്ണം 3,468 ആയി

Covid-19 Update India: ചൈനയടക്കം പല വിദേശ രാജ്യങ്ങളിലും കൊറോണ താണ്ഡവമാടുമ്പോള്‍  ആശങ്ക പടര്‍ത്തി ഇന്ത്യയില്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലും കൊറോണ കേസുകള്‍ കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.   

Also Read:  Omicron BF.7:  ഒമിക്രോണ്‍ ബിഎഫ്.7 ഉപ വകഭേദത്തെ ഭയക്കേണ്ട, ഏറെ ജാഗ്രത അനിവാര്യം, വിദഗ്ധര്‍ 

കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 188 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം   3,468 ആയി  ഉയര്‍ന്നു. രാജ്യത്ത് കോവിഡ്  4,46,77,647 (4.46 കോടി) ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5,30,696 ആണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്‌ത ഡാറ്റയില്‍ പറയുന്നു. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,995 കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. 

Also Read:  Delhi Omicron Update: ഡല്‍ഹിയില്‍ കൊറോണ ജാഗ്രത നിര്‍ദ്ദേശം, സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വിമാനത്താവളത്തില്‍ ഡ്യൂട്ടി

റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍  47 കേസുകളുടെ വര്‍ദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.07 കോടി ഡോസ് കോവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്.

Also Read:  Omicron BF.7:  നിങ്ങളുടെ ചുമയ്ക്ക് കാരണം ഒമിക്രോണ്‍ വകഭേദം ആണോ? എങ്ങിനെ കണ്ടെത്താം 

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലെയും  കോവിഡ് കേസുകളുടെ കുതിച്ചു ചാട്ടം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊതുജനാരോഗ്യ നടപടികൾ നടപ്പാക്കേണ്ടത് ആവശ്യമാണ് എന്ന്  കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്  കോവിഡ്-19 നുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാനുള്ള സന്നദ്ധത ഉറപ്പുവരുത്തുന്നതിനായി നിരവധി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിരവധി ആരോഗ്യ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച മോക്ക് ഡ്രില്ലുകൾ നടത്തി. എല്ലാ ജില്ലകളിലും ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യത, ഐസൊലേഷൻ കിടക്കകളുടെ ശേഷി, ഓക്സിജൻ സപ്പോർട്ട് ചെയ്യുന്ന കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റർ പിന്തുണയുള്ള കിടക്കകൾ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കുകളുടെയും  ലഭ്യത തുടങ്ങിയ മാനദണ്ഡങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം.  
 
അതേസമയം, ചൈനയില്‍ ഭീതി പടര്‍ത്തി പകരുന്ന  BF.7 ഒമിക്രോണ്‍  ഉപ വകഭേദം ഇന്ത്യയില്‍ 4 പേരില്‍ സ്ഥിരീകരിച്ചിരുന്നു എങ്കിലും അവര്‍ നാലുപേരും ഹോം ഐസൊലേഷനില്‍ സുഖം പ്രാപിച്ചിരുന്നു. കൊറോണയെ ഭയക്കുകയല്ല ജാഗ്രതയാണ് അനിവാര്യമെന്ന് ആരോഗ്യവിദഗ്ധര്‍  കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം, കൊറോണയുടേതിന്  സമാനമായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്താനും ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

 

Trending News