Ban on International Flights | അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡി.ജി.സി.എ അംഗീകാരമുള്ള ചില വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 19, 2022, 03:12 PM IST
  • രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഡിജിസിഎ നടപടി.
  • അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡി.ജി.സി.എ അംഗീകാരമുള്ള ചില വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
  • എയർ ബബിൾ സംവിധാനത്തിലുള്ള വിമാന സർവീസുകളെയും വിലക്ക് ബാധിക്കില്ല.
Ban on International Flights | അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് കേന്ദ്രം ഫെബ്രുവരി 28 വരെ നീട്ടി. ജനുവരി 31 വരെ രാജ്യത്തേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടതായി കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇതാണ് അടുത്ത മാസം അവസാനം വരെ വീണ്ടും നീട്ടിയത്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഡിജിസിഎ നടപടി.

അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡി.ജി.സി.എ അംഗീകാരമുള്ള ചില വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എയർ ബബിൾ സംവിധാനത്തിലുള്ള വിമാന സർവീസുകളെയും വിലക്ക് ബാധിക്കില്ല.

Also Read: Pulse oximeter | എന്താണ് പൾസ് ഓക്സിമീറ്റർ? ഓക്സിജൻ നില പരിശോധിക്കുന്നത് എങ്ങനെ?

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 2,82,970 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 441 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 1,88,157 പേർ രോ​ഗമുക്തരായതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 18,31,000 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആണ്.

Also Read: U.S. airlines | 5ജി സേവനങ്ങൾ വിമാനങ്ങളെ അപകടത്തിലാക്കും; മുന്നറിയിപ്പുമായി യുഎസ് എയർലൈൻ മേധാവിമാർ

രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 8,961 ആയി. ഇന്നലത്തെ കണക്കുകളെ അപേക്ഷിച്ച് 0.79 ശതമാനം വർധനവുണ്ടായതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറി‌യിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News