India Covid Update : രാജ്യത്ത് കോവിഡ് ആശങ്ക; 3,016 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 14 മരണം

India Covid Update : പ്രതിദിന കോവിഡ് കേസുകളിൽ 24 മണിക്കൂറുകളിൽ മാത്രം 40 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 12:07 PM IST
  • കഴിഞ്ഞ 24 മണിക്കൂറുകൾക്ക് ഉള്ളിൽ മാത്രം രാജ്യത്ത് 3,016 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
  • പ്രതിദിന കോവിഡ് കേസുകളിൽ 24 മണിക്കൂറുകളിൽ മാത്രം 40 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.
  • കോവിഡ് കേസുകളിലെ വർധന രാജ്യത്ത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.
  • രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും വീക്കിലി പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനവുമാണ്.
India Covid Update : രാജ്യത്ത് കോവിഡ് ആശങ്ക; 3,016 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 14 മരണം

രാജ്യത്ത് കോവിഡ് രോഗബാധ വൻതോതിൽ വർധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകൾക്ക് ഉള്ളിൽ മാത്രം രാജ്യത്ത്  3,016 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിദിന കോവിഡ് കേസുകളിൽ 24 മണിക്കൂറുകളിൽ മാത്രം 40 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് കേസുകളിലെ വർധന രാജ്യത്ത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനവും വീക്കിലി പോസിറ്റിവിറ്റി നിരക്ക്  1.71 ശതമാനവുമാണ്. കഴിഞ്ഞ ആറ് മാസങ്ങളിലെ ഏറ്റവും ഉയർന്ന കോവിഡ് കണക്കുകളാണ് ഇത്. കഴിഞ്ഞ വർഷം ഒക്ടോബർ 2 ന് 3,375 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറുകൾക്ക് ഇടയിൽ 14 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിരിക്കുന്നത് കേരളത്തിലാണ്. മഹാരാഷ്ട്രയിൽ 3 പേരും, ഡൽഹിയിൽ 2 പേരും, ഹിമാചൽ പ്രദേശിൽ 1 ആളും, കേരളത്തിൽ 8 പേരുമാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം  5,30,862 ആയി ഉയർന്നു. ആകെ രോഗബാധിതരിൽ 0.03 ശതമാനം പേരാണ് നിലവിൽ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.

ALSO READ: Covid: കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; അടിയന്തര യോ​ഗം വിളിച്ച് ഡൽഹി സർക്കാർ

ഡൽഹിയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹി സർക്കാർ അടിയന്തര യോഗം വിളിച്ചു. 2022 ഓ​ഗസ്റ്റ് 31ന് ശേഷം ആദ്യമായി ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ ബുധനാഴ്ച 300 ആയി ഉയർന്നു. അതേസമയം പോസിറ്റിവിറ്റി നിരക്ക് 13.89 ശതമാനമായി ഉയർന്നതായി നഗര ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ സജീവ കോവിഡ് കേസുകളുടെ എണ്ണം 806 ആണ്. ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വിളിച്ച യോഗത്തിൽ ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഡയറക്ടർമാർ എന്നിവർ പങ്കെടുക്കും.

കോവിഡ് വാക്സിനുകൾക്ക് എതിരെ പ്രതിരോധശേഷി ഉണ്ടെന്ന് കരുതുന്ന  ഒമിക്രോൺ വേരിയന്റായ XBB.1.16- ആണ്  വീണ്ടും കോവിഡ് കേസുകൾ ഉയരുന്നതിന് പിന്നിലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.  പ്രതിരോധശേഷി ക്രമാതീതമായി കുറയുന്നതും മുൻകരുതലുകളുടെ കുറവും ജനിതകമാറ്റങ്ങളുമാണ് കേസുകൾ വർധിക്കാൻ കാരണമെന്ന് നാഷണൽ ഐഎംഎ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ ചെയർമാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ രാജീവ് ജയദേവൻ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News