New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 15,786 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു, കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കേസുകളിൽ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആകെ 18454 പേർക്കായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 231 പേർ കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. അതെ സമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഇതിനോടകം തന്നെ രാജ്യത്ത് 100 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. കോവിഡ് രോഗബാധ പ്രതിരോധിക്കുന്നതിൽ ഒരു നാഴിക കല്ലാണ് ഇന്ത്യ പിന്നിട്ടിരിക്കുന്നത്. രോഗമുക്തി നിറയ്ക്കും രാജ്യത്ത് ഉയർന്ന തന്നെ തുടരുകയാണ്. രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 98.16 ശതമാനമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 18,641 പേർ കോവിഡ് രോഗമുക്തി നേടി. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,35,14,449 ആയി. ആകെ രോഗബാധിരയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നിരവധി നാളുകളായി 1 ശതമാനത്തിൽ താഴെയാണെന്നുള്ളത് വളരെ ആശ്വാസകരമായ കാര്യമാണ്.
നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് ആകെ രോഗബാധിതരിൽ 0.51 ശതമാനം പേർ മാത്രമാണ്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്‌സയിൽ കഴിയുന്നവരുടെ എണ്ണം 1,75,745 ആണ്. കഴിഞ്ഞ 232 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
രാജ്യത്തെ വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.31 ശതമാനമാണ്. കഴിഞ്ഞ 119 ദിവസങ്ങളായി വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 സത്യമാണത്തിന് താഴെ തന്നെ തുടരുകയാണ്. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമാണ്. കഴിഞ്ഞ 53 ദിവസങ്ങളായി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിന് താഴെയാണ്,
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...