Bypoll Results 2023: 7 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്, INDIA പ്രതിപക്ഷ സഖ്യത്തിന് നിർണായകം

Bypoll Results 2023:  റിപ്പോര്‍ട്ട് അനുസരിച്ച് ഉപ തിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളില്‍ നാലിടത്ത് NDA മുന്നേറുകയാണ്. മൂന്നിടത്ത്  INDIA പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു.  അതില്‍ ഉത്തരാഖണ്ഡിലെ ബാഗേശ്വർ മണ്ഡലത്തിലെ ലീഡ് മാറി മറിയുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 11:59 AM IST
  • ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ ഘോസി, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, കേരളത്തിലെ പുതുപ്പള്ളി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ജാർഖണ്ഡിലെ ദുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിയ്ക്കുകയാണ്.
Bypoll Results 2023: 7 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്, INDIA പ്രതിപക്ഷ സഖ്യത്തിന് നിർണായകം

Bypolls 2023:  രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 7 നിയമസഭ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ്  ഫലം ഇന്ന് പുറത്തുവരികയാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി നടന്ന ഈ ഉപതിരഞ്ഞെടുപ്പ്   ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും ഏറെ നിര്‍ണ്ണായകമായ ഒന്നാണ്. 

Also Read:  Bypolls 2023: INDIAയുടെ ഐക്യത്തിന്‍റെ ആദ്യ പരീക്ഷണം!! ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ 6 മണ്ഡലങ്ങള്‍ നിര്‍ണ്ണായകം 

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ BJPയുടെ നേതൃത്വത്തിലുള്ള NDA-യെ നേരിടാന്‍ രൂപീകരിച്ച INDIA എന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രകടനമാണ് ഈ  ഉപതിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുക. BJP-യുമായി ആശയപരമായി യോജിക്കാത്ത രാജ്യത്തെ പ്രമുഖ പ്രാദേശിക കക്ഷികള്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഈ മുന്നണിയില്‍ അണിചേര്‍ന്നിരിയ്ക്കുകയാണ്.  INDIA എന്ന് നാമകരണം ചെയ്തിരിയ്ക്കുന്ന ഈ മുന്നണി രൂപീകൃതമായ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പ് പ്രതിപക്ഷ സഖ്യത്തിന്‍റെ ഐക്യം രാജ്യത്തിന്‌ മുന്നില്‍ വെളിപ്പെടും. കൂടാതെ, പ്രതിപക്ഷ ഐക്യം എത്രത്തോളം സാധ്യമാകും എന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിയ്ക്കും. 

Also Read:  G20 Summit: രാജ്യം ഉറ്റുനോക്കുന്ന മോദി-ബൈഡൻ നിർണ്ണായക ഉഭയകക്ഷി ചർച്ച ഇന്ന്   
 
ഉത്തർപ്രദേശിലെ ഘോസി, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, കേരളത്തിലെ പുതുപ്പള്ളി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ജാർഖണ്ഡിലെ ദുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിയ്ക്കുകയാണ്. 

Also Read:  Rahu Transit 2023: ഒന്നര വർഷത്തിന് ശേഷം രാഹുവിന്‍റെ സംക്രമണം, ഈ 3 രാശിക്കാർക്ക് സുവര്‍ണ്ണകാലം!!
 
റിപ്പോര്‍ട്ട് അനുസരിച്ച് ഉപ തിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളില്‍ നാലിടത്ത് NDA മുന്നേറുകയാണ്. മൂന്നിടത്ത്  INDIA പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു.  അതില്‍ ഉത്തരാഖണ്ഡിലെ ബാഗേശ്വർ മണ്ഡലത്തിലെ ലീഡ് മാറി മറിയുകയാണ്.  

ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ പുതുപ്പള്ളി മണ്ഡലത്തില്‍  കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. ചാണ്ടി ഉമ്മന് നിലവില്‍ ലഭിച്ചിരിയ്ക്കുന്ന ഭൂരിപക്ഷത്തിനും പിന്നിലാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്‌. BJP സ്ഥാനാര്‍ഥി ഏകദേശം 3000 വോട്ടുകള്‍ നേടി തന്‍റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. 

എന്നാല്‍, ഇന്ന് വോട്ടെണ്ണല്‍  നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമായത് ഉത്തര്‍ പ്രദേശിലെ ഘോസി മണ്ഡലമാണ്. സമാജ്‌വാദി പാർട്ടി (SP) എം‌എൽ‌എയായിരുന്ന ദാരാ സിംഗ് ചൗഹാൻ രാജിവച്ചതിനെത്തുടർന്നാണ് ഉത്തർ പ്രദേശിലെ ഘോസിയിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. രാജിവച്ചതിന് പിന്നാലെ ചൗഹാൻ ബി.ജെ.പിയിൽ ചേരുകയും വീണ്ടും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തിരുന്നു.  
ഉപതിരഞ്ഞെടുപ്പിൽ എസ്.പിയുടെ സുധാകർ സിംഗിനെതിരെ ബിജെപി  ദാരാ സിംഗ് ചൗഹാനെയാണ് രംഗത്തിറക്കിയത്.  ബിജെപിയ്ക്കും സമാജ്‌വാദി പാർട്ടിയ്ക്കും ഏറെ നിര്‍ണ്ണായകമായ ഈ മണ്ഡലത്തില്‍  സമാജ്‌വാദി പാർട്ടി  സ്ഥാനാര്‍ഥി സുധാകർ സിംഗ് ലീഡ് 8000 ലധികമാണ് എന്നാണ് റിപ്പോര്‍ട്ട്. 
 
INDIA പ്രതിപക്ഷ സഖ്യം നേടുന്ന വിജയം 2024ല്‍ നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ NDA സഖ്യത്തിന് തലവേദന സൃഷ്ടിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന ആശങ്ക... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News