INDIA Alliance: സംയുക്ത പ്രചാരണത്തിന് തുടക്കമിടാൻ ഇന്ത്യാ സഖ്യം, ഭോപ്പാലില്‍ ആദ്യ റാലി

INDIA Alliance Update: രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന INDIA സഖ്യം തങ്ങളുടെ ആദ്യ സംയുക്ത പൊതു റാലി മധ്യപ്രദേശിലെ ഭോപ്പാലിൽ ഒക്ടോബര്‍ ആദ്യവാരം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 05:30 PM IST
  • വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് വിഭജന ക്രമീകരണങ്ങൾക്കും ചർച്ചകൾക്കുമായി കോർഡിനേഷൻ കമ്മിറ്റി അംഗങ്ങള്‍ പോകുമെന്നും ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകുമെന്നും ഡിഎംകെ എംപി ബാലു പറഞ്ഞു.
INDIA Alliance: സംയുക്ത പ്രചാരണത്തിന് തുടക്കമിടാൻ ഇന്ത്യാ സഖ്യം, ഭോപ്പാലില്‍ ആദ്യ റാലി

INDIA Alliance Update: ബുധനാഴ്ച INDIA സഖ്യത്തിന്‍റെ നിര്‍ണ്ണായക കോർഡിനേഷൻ കമ്മിറ്റി യോഗം മുംബൈയില്‍ നടന്നിരുന്നു. നിര്‍ണ്ണായക തീരുമാനങ്ങളാണ് യോഗം കൈകൊണ്ടത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

യോഗത്തില്‍ പങ്കെടുത്ത നിരവധി നേതാക്കള്‍ യോഗ തീരുമാനം സംബന്ധിച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതനുസരിച്ച്  INDIA സഖ്യത്തിന്‍റെ ആദ്യ സംയുക്ത തിരഞ്ഞെടുപ്പ് പ്രചാരണം മധ്യ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭോപ്പാലില്‍ നടക്കും. ഭോപ്പാലില്‍ നടക്കുന്ന സംയുക്ത തിരഞ്ഞെടുപ്പ് പ്രചാരണ പൊതുറാലിയില്‍ നിരവധി നേതാക്കള്‍ പങ്കെടുക്കും. 

Also Read: INDIA Coordination Committee Meet: ഇന്ത്യാ സഖ്യത്തിന്‍റെ കോർഡിനേഷൻ കമ്മിറ്റി യോഗം; സീറ്റ് വിതരണം, തിരഞ്ഞെടുപ്പ് തന്ത്രം, പ്രധാന അജണ്ട 

രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന INDIA സഖ്യം തങ്ങളുടെ ആദ്യ സംയുക്ത പൊതു റാലി മധ്യപ്രദേശിലെ ഭോപ്പാലിൽ ഒക്ടോബര്‍ ആദ്യവാരം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിയ്ക്കുകയാണ്.  ഘടകകക്ഷികൾ സീറ്റ് വിഭജന ചർച്ചകൾ എത്രയും വേഗം ആരംഭിക്കുമെന്നും ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തില്‍ മുൻഗണന നൽകുമെന്നും ഡിഎംകെ എംപി ബാലു പറഞ്ഞു. 

Also Read:  Ketu Transit 2023: കേതു സംക്രമണം, ഈ 3 രാശിക്കാര്‍ക്ക് ദുരിതം!! പണവും ആരോഗ്യവും നഷ്ടപ്പെടും
 
വിവിധ സംസ്ഥാനങ്ങളിൽ സീറ്റ് വിഭജന ക്രമീകരണങ്ങൾക്കും ചർച്ചകൾക്കുമായി കോർഡിനേഷൻ കമ്മിറ്റി അംഗങ്ങള്‍ പോകുമെന്നും ഇക്കാര്യത്തിലും ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകുമെന്നും ഡിഎംകെ എംപി ബാലു പറഞ്ഞു. 

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യ പ്രദേശ്‌, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ അവസരത്തില്‍ സെപ്റ്റംബര്‍ 18 മുതല്‍ നടക്കുന്ന പാർലമെന്‍റിന്‍റെ പ്രത്യേക  സമ്മേളനത്തിന് ശേഷം INDIA സഖ്യത്തിന്‍റെ അടുത്ത യോഗം ചേരുമെന്നാണ് സൂചന.  

സനാതന ധർമ്മവുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്റ്റാലിന്‍റെ കത്ത് ചർച്ച ചെയ്യുകയാണെന്നും എല്ലാ പാർട്ടികളും ഒരേ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതായും പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള BJP യുടെ തേരോട്ടത്തിന് തടയിടാന്‍ രാജ്യത്തെ ഏകദേശം ഒരേ വിചാരധാരയിലുള്ള പാര്‍ട്ടികള്‍  INDIA സഖ്യത്തിന് കീഴില്‍   അണിനിരന്നിരിയ്ക്കുകയാണ്. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പരസ്പരം പോരടിക്കുന്നവര്‍ കേന്ദ്രത്തില്‍ BJP യെ തടയാന്‍ ഒത്തു ചേര്‍ന്നത്‌ ദേശീയ രാഷ്ട്രീയത്തില്‍  തന്നെ ശ്രദ്ധ നേടിയ സംഭവമായി മാറിയിരിയ്ക്കുകയാണ്.  

   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News