Important Bank Alert..!! മാര്‍ച്ച്‌ 26 മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും! പ്രധാനപ്പെട്ട ഇടപാടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുക

ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങള്‍  ചെയ്യാനുണ്ട് എങ്കില്‍ എത്രയും  പെട്ടെന്ന് നടപ്പാക്കുക. കാരണം നാളെമുതല്‍ (മാര്‍ച്ച്‌ 26) തുടര്‍ച്ചയായി  നാല്  ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 12:28 PM IST
  • ബാങ്കുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കുക.
  • കാരണം മാര്‍ച്ച്‌ 26 മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
Important Bank Alert..!! മാര്‍ച്ച്‌ 26 മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും! പ്രധാനപ്പെട്ട ഇടപാടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുക

Bank Strike: ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങള്‍  ചെയ്യാനുണ്ട് എങ്കില്‍ എത്രയും  പെട്ടെന്ന് നടപ്പാക്കുക. കാരണം നാളെമുതല്‍ (മാര്‍ച്ച്‌ 26) തുടര്‍ച്ചയായി  നാല്  ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

യഥാര്‍ത്ഥത്തില്‍  മാര്‍ച്ച്‌ 26, 27 തിയതികളില്‍ ബാങ്ക് അവധിയാണ്.  ഇതിനു പിന്നാലെ  തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍  ബാങ്ക് ജീവനക്കാർ  ആഹ്വാനം ചെയ്ത പണിമുടക്കാണ്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ്  സമരത്തിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

ബാങ്ക്  പണിമുടക്ക് 
മാർച്ച് 28, 29 തീയതികളിൽ ബാങ്ക് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക്  ബാങ്ക് പ്രവർത്തനങ്ങളെ  സാരമായി ബാധിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ബാങ്ക്  സ്വകാര്യവൽക്കരണത്തിനെതിരെയാണ് യൂണിയന്‍ സമരം ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.  അതേസമയം, സമര ദിവസങ്ങളിലും ഉപഭോക്താക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന്  എസ്ബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ  (SBI statement) പറയുന്നു.

Also Read:  PNG Price Hike: പെട്രോള്‍, ഡീസല്‍, LPGയ്ക്ക് പിന്നാലെ PNGയ്ക്കും വില വര്‍ദ്ധിച്ചു, അറിയാം പുതിയ നിരക്കുകള്‍

ATMല്‍നിന്നും പണം പിന്‍വലിക്കുന്നതിലും പ്രശ്‌നമുണ്ടാകും

ഈ ദിവസങ്ങളില്‍  ATM കാലിയാകാന്‍ സാധ്യതയുണ്ട് എന്ന് SBI മുന്നറിയിപ്പ് നല്‍കുന്നു.  കാരണം,  മൂന്നാം കക്ഷികൾ പണം നിറയ്ക്കുന്ന മെട്രോകളിലും വൻ നഗരങ്ങളിലും പണത്തിന്  യാതൊരു  പ്രശ്നവും ഉണ്ടാകില്ല. എന്നാല്‍, ബാങ്ക് ജീവനക്കാർ സ്വയം  പണം നിറയ്ക്കുന്ന ജോലി ചെയ്യുന്ന എടിഎമ്മുകളിൽ പണം തീര്‍ന്നു പോകാന്‍ സാധ്യതയുണ്ട്.  

Also Read:  7th Pay Commission: കേന്ദ്ര ജീവനക്കാർ മാർച്ച് 31-ന് മുമ്പ് ഇത് ചെയ്യണം! ലഭിക്കും 4,500 രൂപ ആനുകൂല്യം

ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനെതിരെ സമരം

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ  (AIBEA) ആണ് രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.  നല്ലൊരു ശതമാനം ബാങ്ക് ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് സൂചന.  ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. എന്നാൽ, ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക്  സാധാരണ ഇടപാടുകളെ  ബാധിക്കാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് ബാങ്കുകൾ ഉറപ്പുനൽകിയിട്ടുണ്ട്..... 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News