MBBS വിദ്യാർഥികൾക്ക് ആയുഷ് പരിശീലനം; എതിർപ്പുമായി IMA

ഒഴാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനമായിരിക്കും എംബിബിഎസ് വിദ്യാർഥികൾക്ക് നൽകുക

Written by - Zee Malayalam News Desk | Last Updated : Jul 11, 2021, 01:17 PM IST
  • വിഷയങ്ങൾ കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി
  • മിക്സോപതി സൃഷ്ടിക്കരുതെന്നാണ് വിഷയത്തിൽ ഐഎംഎ പ്രതികരിച്ചത്
  • വൈദ്യശാസ്ത്ര മേഖലയെ കൂട്ടിക്കുഴയ്ക്കാനുള്ള തീരുമാനം അം​ഗീകരിക്കില്ലെന്നും ഐഎംഎ വ്യക്തമാക്കി
  • ഇത് സംബന്ധിച്ച നിയമത്തിന്റെ കരട് മെഡിക്കൽ കമ്മീഷൻ പുറത്തിറക്കി
MBBS വിദ്യാർഥികൾക്ക് ആയുഷ് പരിശീലനം; എതിർപ്പുമായി IMA

ന്യൂഡൽഹി: എംബിബിഎസ് വിദ്യാർഥികൾക്ക് (MBBS Students) ആയുഷ് ചികിത്സാ രീതികളിൽ പരിശീലനം നൽകാമെന്ന നിർദേശത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വിഷയങ്ങൾ കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് അസോസിയേഷൻ (IMA) മുന്നറിയിപ്പ് നൽകി.

എംബിബിഎസ് വിദ്യാർഥികൾ ആയുഷ് ചികിത്സാ രീതിയിൽ (Ayush Treatment) പരിശീലനം നേടണമെന്ന ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദേശത്തിനെതിരെയാണ് ഐഎംഎ രം​ഗത്തെത്തിയത്. മിക്സോപതി സൃഷ്ടിക്കരുതെന്നാണ് വിഷയത്തിൽ ഐഎംഎ പ്രതികരിച്ചത്. വൈദ്യശാസ്ത്ര മേഖലയെ കൂട്ടിക്കുഴയ്ക്കാനുള്ള തീരുമാനം അം​ഗീകരിക്കില്ലെന്നും ഐഎംഎ വ്യക്തമാക്കി.

ALSO READ: Covid second wave: രണ്ടാം തരംഗത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 646 ഡോക്ടർമാരെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

എംബിബിഎസ് വിദ്യാർഥികൾ പഠനശേഷം ആയുർവേദം, ഹോമിയോപ്പതി ഉൾപ്പെടെയുള്ള ആയുഷ് ചികിത്സാ രീതികളിൽ പരിശീലനം നേടണമെന്നാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദേശം. ഒഴാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനമായിരിക്കും എംബിബിഎസ് വിദ്യാർഥികൾക്ക് നൽകുക. ഇത് സംബന്ധിച്ച നിയമത്തിന്റെ കരട് മെഡിക്കൽ കമ്മീഷൻ (Medical Commission) പുറത്തിറക്കി.

വിദ്യാർഥികൾ എംബിബിഎസ് എവിടെയാണോ പഠിച്ചത് അതേ സ്ഥാപനത്തിൽ തന്നെ പരിശീലനം നേടണമെന്നാണ് പറയുന്നത്. എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർഥികൾ ആയുഷ് ചികിത്സാ രീതികളിൽ കൂടി പരിശീലനം നേടണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ കരടിൽ ഐഎംഎ അത്യധികം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ALSO READ: ബാബാ രാംദേവിനെതിരെ ഐഎംഎ; 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചു

എംബിബിഎസ് ബിരുദം നേടി 12 മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട 17 പോസ്റ്റിങ്ങുകളിൽ 14 എണ്ണം നിർബന്ധമായും ചെയ്യേണ്ടതും മൂന്നെണ്ണം ഇലക്ടീവുമാണ്. സൂപ്പർ സ്പെഷ്യാലിറ്റി മെഡിസിൻ, ഇന്ത്യൻ മെ‍ഡിസിൻ എന്നിവയാണ് ഇലക്ടീവുകൾ. ആയുഷിന്റെ കാര്യത്തിൽ ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോ​ഗ തുടങ്ങിയ ചികിത്സാ രീതികളിൽ നിന്ന് വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News