Sologamy: മതത്തിന് വിരുദ്ധം, ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കും, രാജ്യത്തെ ആദ്യ സോളോഗമിയ്ക്കെതിരെ BJP നേതാവ്

  ജൂൺ 11 ന് ഗുജറാത്തിലെ വഡോദരയിൽ ഒരു അതുല്യ വിവാഹം നടക്കാൻ പോകുകയാണ്... 24 കാരിയായ ക്ഷമാ ബിന്ദു  സ്വയം വിവാഹം കഴിയ്ക്കും. എല്ലാ ആചാരങ്ങളോടും അനുഷ്ടാനങ്ങളോടും കൂടി നടക്കുന്ന വിവാഹം ക്ഷേത്രത്തില്‍ വച്ചാണ് നടത്താന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.  ഇത്തരത്തിലൊരു വിവാഹം ഇത് ഇന്ത്യയില്‍ ആദ്യമാണ്...

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 06:28 PM IST
  • സോളോഗമി എന്ന് പറയുന്ന ഈ വിവാഹത്തില്‍ വരന്‍ ഉണ്ടാവില്ല. എല്ലാ ഒരുക്കങ്ങളോടും കൂടി വധു സ്വയം ക്ഷേത്രത്തിൽവച്ച് വിവാഹം കഴിക്കും.
Sologamy: മതത്തിന് വിരുദ്ധം, ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കും, രാജ്യത്തെ ആദ്യ സോളോഗമിയ്ക്കെതിരെ BJP നേതാവ്

Gujarat Viral News:  ജൂൺ 11 ന് ഗുജറാത്തിലെ വഡോദരയിൽ ഒരു അതുല്യ വിവാഹം നടക്കാൻ പോകുകയാണ്... 24 കാരിയായ ക്ഷമാ ബിന്ദു  സ്വയം വിവാഹം കഴിയ്ക്കും. എല്ലാ ആചാരങ്ങളോടും അനുഷ്ടാനങ്ങളോടും കൂടി നടക്കുന്ന വിവാഹം ക്ഷേത്രത്തില്‍ വച്ചാണ് നടത്താന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.  ഇത്തരത്തിലൊരു വിവാഹം ഇത് ഇന്ത്യയില്‍ ആദ്യമാണ്...

സോളോഗമി എന്ന് പറയുന്ന ഈ വിവാഹത്തില്‍  വരന്‍ ഉണ്ടാവില്ല. എല്ലാ ഒരുക്കങ്ങളോടും കൂടി വധു സ്വയം ക്ഷേത്രത്തിൽവച്ച്  വിവാഹം കഴിക്കും. വിവാഹത്തിന് തയ്യാറെടുക്കുന്ന ക്ഷമാ ബിന്ദു ഏറെ ഉത്സാഹത്തിലാണ്...  വിവാഹത്തിന് മണ്ഡപം ഒരുങ്ങുന്നു, വരണമാല്യം തയാറാകുന്നു,  എന്നാല്‍, വരനില്ലാതെ   ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിയ്ക്കാന്‍ സാധിക്കുമോ? അതാണ്‌ ഇപ്പോള്‍ ചോദ്യം... 

Also Read: Shot Deodorant Advertisement: ബലാത്സംഗ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു, വിവാദമായ പരസ്യം നീക്കം ചെയ്യാന്‍ ഉത്തരവ്

ക്ഷമാ ബിന്ദു  സ്വയം വിവാഹം കഴിയ്ക്കുകയാണ് എന്ന വാര്‍ത്ത  പുറത്തുന്നതോടെ വിവാദങ്ങളും ആരംഭിച്ചു.  ക്ഷേത്രത്തിൽ വിവാഹം അനുവദിക്കില്ലെന്ന്  ബിജെപി നേതാവ്  സുനിത ശുക്ല പറഞ്ഞു. ഇത്തരം വിവാഹങ്ങള്‍ ക്ഷേത്രത്തില്‍ അനുവദിക്കില്ല എന്നും  ഇത്തരമൊരു വിവാഹത്തിനായി ക്ഷേത്രം തിരഞ്ഞെടുക്കുന്നതിന് താൻ എതിരാണെന്നും അവര്‍ പറഞ്ഞു.  ഇത്തരം വിവാഹങ്ങള്‍  ഹിന്ദുമതത്തിന് എതിരാണെന്നും ഇത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കുമെന്നും ബിജെപി നേതാവ്  വ്യക്തമാക്കി. 

ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ക്ഷമാ ബിന്ദു.  താൻ ഒരിക്കലും മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു, അതിനാലാണ് സ്വയം വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചത്.  നമ്മുടെ രാജ്യത്ത് ആത്മസ്നേഹത്തിന്‍റെ ആദ്യ മാതൃക താനായിരിക്കും, ക്ഷമാ പറയുന്നു. 

സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്നേഹമാണ്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാൽ എന്നെ തന്നെ വിവാഹം ചെയ്യുന്നു. എന്‍റെ മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണ്. അവർ വിവാഹത്തിന് സമ്മതം നല്‍കിയിട്ടുണ്ട്.  വിവാഹശേഷം തനിച്ചുള്ള ഹണിമൂണ്‍ യാത്ര ഗോവയിലേയ്ക്കാണ്  പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്... !! ക്ഷമാ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News