നോട്ടുനിരോധനത്തിനും ജിഎസ്‌ടിക്കുമെതിരായ ജനവിധിയുണ്ടാകും: വീരഭദ്ര സിംഗ്

നോട്ട് നിരോധനത്തിനും ജിഎസ്‌ടിക്കുമെതിരെയുള്ള ജനവിധിയാണ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ കാത്തിരിക്കുന്നതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തനിക്കെതിരെ അഴിമതിക്ക് കേസെടുപ്പിച്ച ബിജെപിയോട് ഒരു കേസെങ്കിലും തെളിയിക്കാന്‍ വീരഭദ്ര സിംഗ് വെല്ലുവിളിച്ചു.

Last Updated : Nov 3, 2017, 11:30 AM IST
നോട്ടുനിരോധനത്തിനും ജിഎസ്‌ടിക്കുമെതിരായ ജനവിധിയുണ്ടാകും: വീരഭദ്ര സിംഗ്

ഷിംല: നോട്ട് നിരോധനത്തിനും ജിഎസ്‌ടിക്കുമെതിരെയുള്ള ജനവിധിയാണ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ കാത്തിരിക്കുന്നതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തനിക്കെതിരെ അഴിമതിക്ക് കേസെടുപ്പിച്ച ബിജെപിയോട് ഒരു കേസെങ്കിലും തെളിയിക്കാന്‍ വീരഭദ്ര സിംഗ് വെല്ലുവിളിച്ചു.

ജിഎസ്‌ടി മൂലം ആയിരക്കണക്കിന് വ്യവസായികളും വ്യാപാരികളും മോദിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഇപ്പോള്‍ സബ്‌സിഡിയില്ലാത്ത ഒരു വ്യവ്‌സഥിതിയിലേക്കാണ് ബിജെപി ജനങ്ങളെ കൊണ്ടു പോകുന്നതെന്നും അധികാരവും പണവും ഉപയോഗിച്ച് ഇമേജ് നന്നാക്കാനുള്ള ഓട്ടത്തിലാണ് ബിജെപി നേതൃത്വമെന്നും വീരഭദ്ര സിംഗ് പറഞ്ഞു. പാരമ്പര്യമായി കൈമാറിക്കിട്ടിയ സ്വത്ത് മാത്രമാണ് തനിക്കും കുടുംബത്തിനുമുള്ളതെന്നും വലിയ ഒരു രാജവംശമാണ് തന്റേതെന്നും വീരഭദ്ര സിംഗ് പറഞ്ഞു. അതുവഴികിട്ടിയ സ്വത്തിനപ്പുറം തനിക്കില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാന് മാത്രമാണ് സിബിഐയെക്കൊണ്ട് കേസെടുപ്പിച്ചത്. സത്യം ഒടുവില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാണ് തന്‍റെ ശക്തി. അവര്‍ തന്നെ ഒരു പാട് സ്‌നേഹിക്കുന്നു. ആ സ്‌നേഹം താന്‍ തിരിച്ച് നല്‍കുന്നു എന്ന് മാത്രമേയുള്ളൂവെന്നും വീരഭദ്ര സിംഗ് പറഞ്ഞു. 

Trending News