ന്യൂ ഡൽഹി : ഹിമാചൽ പ്രദേശിൽ മന്ത്രിസഭ രൂപീകരിണത്തിനുള്ള ചർച്ചകൾ സജീവം. മുഖമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്നുള്ള ചർച്ചകളാണ് പ്രധാനമായും ഇന്ന് നടക്കുക. 40 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം കോൺഗ്രസിന് ഉണ്ടെങ്കിലും ബിജെപി തങ്ങളുടെ എംഎൽമാരെ ചാക്കിട്ട് പിടിക്കുമോ എന്ന ഭീതിയുണ്ട്. അതെ തുടർന്ന് എംഎൽഎമാരെ എല്ലാം ചണ്ഡീഗഡിലെ ഹോട്ടലിലേക്ക് മാറ്റി. ഹോട്ടലിൽ വെച്ച് തന്നെയാണ് നിയമസഭകക്ഷിയോഗം ചേരുന്നതും.
ഭരണ വിരുദ്ധ വികാരം കൃത്യമായി ഉപയോഗികപ്പെടുത്തിയാണ് കോൺഗ്രസ് 40 സീറ്റുകളിൽ സ്വന്തമാക്കി ഹിമാചലിന്റെ അധികാരം പിടിച്ചെടുത്തത്. വിമത ശല്യം കൂടിയായപ്പോൾ ബിജെപി ലഭിക്കേണ്ട വോട്ട് വിഹതം കുറയ്ക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ അഭാവത്തിൽ പ്രിയങ്ക ഗാന്ധി നേരിട്ടായിരുന്നു ഹിമാചലിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത്.
കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്, മുൻ അധ്യക്ഷൻ സുഖ്വിന്ദർ സിങ് സിഖു പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരാണ് ഹിമാചൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻപന്തിയിലുള്ളത്. പ്രതിഭ സിങ് മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത്
പൂർണ ഫലം വരുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ജയറാം താക്കൂർ തോൽവി സമ്മതിച്ചിരുന്നു. വോട്ടെണ്ണല്ലിന്റെ ആദ്യഘട്ടങ്ങളിൽ കോൺഗ്രസിനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഹിമാചലി, കണ്ടത്. തുടർന്ന് കോൺഗ്രസ് കേവലം ഭൂരിപക്ഷം നേടിയെടുക്കുകയായിരുന്നു. ഡൽഹിക്ക് സമീപമുള്ള സംസ്ഥാനത്ത് വീണ്ടും ആം ആദ്മി പാർട്ടിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...