Gujarat Assembly Election ലക്ഷ്യമിട്ട് AAP, എല്ലാ സീറ്റിലും മത്സരിക്കുമെന്ന് Arvind Kejriwal

ഗുജറാത്തിന് മാറ്റം  വാഗ്ദാനം ചെയ്ത് Aam Aadmi Party, ഡല്‍ഹിയുടെ മനസറിഞ്ഞ് 7 വര്‍ഷത്തോളമായി ഭരണം നടത്തുന്ന ആം ആദ്മി  പാര്‍ട്ടി BJPയുടെ തട്ടകമായ ഗുജറാത്തില്‍  നിര്‍ണ്ണായക ശക്തിയായി മാറുകയാണ്...!!    

Written by - Zee Malayalam News Desk | Last Updated : Jun 14, 2021, 04:27 PM IST
  • ഗുജറാത്ത് മാറ്റത്തിന്‍റെ പാതയില്‍..
  • 2022ല്‍ നടക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ AAP എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
Gujarat Assembly Election ലക്ഷ്യമിട്ട്  AAP, എല്ലാ സീറ്റിലും മത്സരിക്കുമെന്ന് Arvind Kejriwal

New Delhi: ഗുജറാത്തിന് മാറ്റം  വാഗ്ദാനം ചെയ്ത് Aam Aadmi Party, ഡല്‍ഹിയുടെ മനസറിഞ്ഞ് 7 വര്‍ഷത്തോളമായി ഭരണം നടത്തുന്ന ആം ആദ്മി  പാര്‍ട്ടി BJPയുടെ തട്ടകമായ ഗുജറാത്തില്‍  നിര്‍ണ്ണായക ശക്തിയായി മാറുകയാണ്...!!    

പല സാമൂഹിക സാംസ്‌കാരിക മേഖലയിലെ  നിരവധി പ്രമുഖരാണ് പാര്‍ട്ടിയില്‍  ചേരുന്നത്.  കൂടാതെ, പട്ടേല്‍ വിഭാഗത്തിലെ കട്‌വ, ല്യൂവ സമുദായങ്ങള്‍ ആം ആദ്മി  പാര്‍ട്ടിയ്ക്ക്   (Aam Aadmi Party) പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം   രംഗത്തെത്തിയിരുന്നു.

2022ല്‍ നടക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍  ആം ആദ്മി  പാര്‍ട്ടി (Aam Aadmi Party)   എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്   കെജ്‌രിവാള്‍ പറഞ്ഞു. ഗുജറാത്ത് മാറ്റത്തിന്‍റെ  പാതയിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗുജറാത്ത് സന്ദര്‍ശനത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി   (Delhi Chief Minister) അരവിന്ദ്   കെജ്‌രിവാള്‍  (Arvind Kejriwal). പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇസുധാന്‍ ഗധ്‌വി  (Isudan Gadhvi) ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ്  ഡല്‍ഹി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക മുന്നേറ്റമാണ് Aam Aadmi Party കാഴ്ച വച്ചത്.  സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്നതി തിരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News