PM Modi's Degree Case: പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത അരവിന്ദ് കേജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് HC

PM Modi's Degree Case:  പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ബിരുദ, ബിരുദാനന്തര ബിരുദ  സർട്ടിഫിക്കറ്റുകൾ നൽകേണ്ടതില്ലെന്ന് വിധിച്ച ഗുജറാത്ത്  ഹൈക്കോടതി ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക്  25,000 രൂപ പിഴയും ചുമത്തി. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2023, 05:01 PM IST
  • റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാൾ നാലാഴ്ചയ്ക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ തുക നിക്ഷേപിക്കണം.
PM Modi's Degree Case: പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത അരവിന്ദ് കേജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് HC

Gujarat High Court Update: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി മേധാവിയുമായ അരവിന്ദ് കേജ്‌രിവാളിന് കനത്ത തിരിച്ചടി. 

പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ബിരുദ, ബിരുദാനന്തര ബിരുദ  സർട്ടിഫിക്കറ്റുകൾ നൽകേണ്ടതില്ലെന്ന് വിധിച്ച ഗുജറാത്ത്  ഹൈക്കോടതി ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക്  25,000 രൂപ പിഴയും ചുമത്തി. കൂടാതെ, 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദങ്ങളുടെ വിശദാംശങ്ങൾ നൽകാൻ പിഎംഒയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോടും ഗുജറാത്ത് സർവകലാശാലയിലെയും ഡൽഹി സർവകലാശാലയിലെയും പിഐഒമാരോടും നിർദേശിക്കുന്ന ചീഫ് ഇൻഫർമേഷൻ കമ്മിഷന്‍റെ (സിഐസി) 2016ലെ ഉത്തരവും വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ബിരേൻ വൈഷ്ണവ് റദ്ദാക്കി. 

Also Read:  Porn Star Stormy Daniels: താന്‍ ഒരു ഇരയല്ല, ട്രംപിന് തലവേദനയായി പോൺ താരം സ്‌റ്റോമി ഡാനിയൽസ്
 
റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാൾ നാലാഴ്ചയ്ക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ തുക നിക്ഷേപിക്കണം. കേജ്‌രിവാളിന്‍റെ അഭിഭാഷകൻ പേഴ്‌സി കവീനയുടെ ആവശ്യപ്രകാരം ജസ്റ്റിസ് വൈഷ്ണവും തന്‍റെ ഉത്തരവ് സ്റ്റേ ചെയ്യാനും വിസമ്മതിച്ചു.

Also Read:  Meta Layoffs: പിരിച്ചുവിടലിന് ശേഷം അടുത്ത ഷോക്ക്!! ജീവനക്കാരുടെ ബോണസ് ലക്ഷ്യമിട്ട് മെറ്റ

പ്രധാനമന്ത്രി മോദിയുടെ ബിരുദാനന്തര ബിരുദം സംബന്ധിക്കുന്ന വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം  നൽകണമെന്ന സിഐസി ഉത്തരവിനെ ചോദ്യം ചെയ്ത് ഗുജറാത്ത് സർവകലാശാല നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ഫെബ്രുവരി 9ന് ഗുജറാത്ത് ഹൈക്കോടതി ഹര്‍ജിയില്‍ വാദം കേൾക്കുന്നത് അവസാനിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.  

"രാജ്യത്തിന് അവരുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാൻ പോലും അവകാശമില്ലേ? ബിരുദം കോടതിയിൽ കാണിക്കുന്നതിനെ അദ്ദേഹം എന്തുകൊണ്ട് എതിർത്തു? ബിരുദങ്ങൾക്ക് പിഴ ഈടാക്കുമോ? എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത്? നിരക്ഷരരോ വിദ്യാഭ്യാസം കുറഞ്ഞതോ ആയ പ്രധാനമന്ത്രി രാജ്യത്തിന് വളരെ അപകടകരമാണ്", ഗുജറാത്ത്‌ ഹൈക്കോടതിയുടെ വിധിയോട് പ്രതികരിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

വിധിക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രിക്കസേരയ്‌ക്കെതിരെ കള്ളം പറയുകയും മ്ലേച്ഛമായ പരാമർശങ്ങൾ നടത്തുകയും ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുന്നു, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുമായി മത്സരിക്കുകയാണ് കേജ്‌രിവാൾ, എന്നാൽ ഇന്ന് അദ്ദേഹത്തിന് ഹൈക്കോടതി തന്‍റെ സ്ഥാനം കാണിച്ചുകൊടുത്തിരിക്കുന്നു! കേജ്‌രിവാൾ ഇനി അങ്ങനെ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇനി രാഹുലിനെപ്പോലെ ജുഡീഷ്യറിയെക്കുറിച്ച് മോശമായ അഭിപ്രായങ്ങൾ പറയുന്നത്‌ നിരക്ഷരന്‍റെ പ്രത്യേകതയായി കണക്കാക്കും" ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News