ചരക്ക് സേവന നികുതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ചരക്ക് സേവന നികുതി ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അംഗീകാരം. നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് വ്യാഴാഴ്ചയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

Last Updated : Apr 13, 2017, 03:56 PM IST
ചരക്ക് സേവന നികുതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: ചരക്ക് സേവന നികുതി ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അംഗീകാരം. നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് വ്യാഴാഴ്ചയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

കേന്ദ്ര ചരക്ക്-സേവന നികുതി ബില്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള ജി.എസ്.ടി. ബില്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ബില്‍, സംയോജിത ജി.എസ്.ടി. ബില്‍ എന്നിവക്കാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
രാഷ്ട്രപതിയുടെ കുടി അംഗീകാരം ലഭിച്ചതോടെ ഈ വർഷം ജൂലൈ 1ന് തന്നെ ജി.എസ്.ടി നടപ്പിലാവുമെന്നാണ് പ്രതീക്ഷ.

അതേസമയം, സംസ്ഥാനതലത്തിലുള്ള ബില്ലുകള്‍ നിയമസഭയുടെ അംഗീകാരത്തിന് വെക്കും.  മെയ് 18,19 തിയ്യതികളില്‍ നട്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ജിഎസ്ടി റേറ്റുകളെ കുറിച്ച് ചര്‍ച്ച ചെയ്യും.

Trending News