Creamy layer in SC/ST quota: സുപ്രീം കോടതിയെ തള്ളി കേന്ദ്രം; പട്ടിക വിഭാ​ഗങ്ങളിൽ ക്രീമി ലെയർ നടപ്പിലാക്കില്ല

ക്രീമി ലെയർ നടപ്പിലാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം  കേന്ദ്ര സർക്കാർ തള്ളി. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ളില്‍ മേല്‍ തട്ടുകാരെ നിര്‍ണ്ണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയില്‍ ഇല്ലെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.

Written by - Zee Malayalam News Desk | Last Updated : Aug 10, 2024, 10:57 AM IST
  • ബിആര്‍ അംബേദ്ക്കര്‍ മുന്നോട്ട് വച്ച ഭരണഘടന വ്യവസ്ഥകള്‍ പാലിക്കാന്‍ സർക്കാർ ബാധ്യസ്ഥരെന്ന് അശ്വിനി വൈഷ്ണവ്
  • നിലവില്‍ ഒബിസി വിഭാഗങ്ങളില്‍ മാത്രമാണ് ക്രീമിലെയര്‍ നടപ്പിലാക്കിയിരിക്കുന്നത്
  • ഭവന, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പദ്ധതികൾ ഇന്നലെ നടന്ന മന്ത്രി സഭയിൽ പ്രഖ്യാപിച്ചു
Creamy layer in SC/ST quota: സുപ്രീം കോടതിയെ തള്ളി കേന്ദ്രം; പട്ടിക വിഭാ​ഗങ്ങളിൽ ക്രീമി ലെയർ നടപ്പിലാക്കില്ല

പട്ടിക ജാതി, പട്ടിക വർ​ഗ സംവരണങ്ങളിൽ ക്രീമി ലെയർ നടപ്പിലാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം തള്ളി കേന്ദ്ര സർക്കാർ. ഇന്നലെ നടന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. ബിആര്‍ അംബേദ്ക്കര്‍ മുന്നോട്ട് വച്ച ഭരണഘടന വ്യവസ്ഥകള്‍ പാലിക്കാന്‍ സർക്കാർ ബാധ്യസ്ഥരാണെന്നും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ളില്‍ മേല്‍ തട്ടുകാരെ നിര്‍ണ്ണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയില്‍ ഇല്ലെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പട്ടിക ജാതി, പട്ടിക വർ​ഗ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന ബിജെപി എംപിമാര്‍ ഇന്നലെ പ്രധാന മന്ത്രിയെ സന്ദർശിച്ച് ക്രീമി ലെയർ എന്ന പേരിലുള്ള ഒഴിവാക്കൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. 70 അംഗ ബിജെപി എംപിമാരാണ് പ്രധാനമന്ത്രിയെ കണ്ടത്. ചില ജഡ്ജിമാരുടെ പരാമര്‍ശം മാത്രമാണിതെന്നും സര്‍ക്കാരിന് ബാധകമല്ലെന്നും ഉള്ള ഉറപ്പ് പ്രധാനമന്ത്രിയിൽ നിന്ന് കിട്ടിയതിന് ശേഷമാണ്  മന്ത്രിസഭയില്‍ വിഷയം ചര്‍ച്ച ചെയ്തത്. അതേസമയം കൂടുതൽ ഭവന, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പദ്ധതികൾ ഇന്നലെ പ്രഖ്യാപിച്ചു.

Read Also: വയനാട്ടിലെ ദുരന്തഭൂമി സന്ദർശിക്കാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

പിന്നാക്ക വിഭാ​ഗങ്ങളിലെ കൂടുതൽ സമ്പന്നരും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉള്ളവരെയാണ് ക്രീമി ലെയർ വിഭാ​ഗത്തിൽ ഉൾപ്പെടുത്തുന്നത്. നിലവില്‍ ഒബിസി വിഭാഗങ്ങളില്‍ മാത്രമാണ് ക്രീമിലെയര്‍ നടപ്പിലാക്കിയിരിക്കുന്നത്. ക്രീമി ലെയർ പട്ടിക ജാതി, പട്ടിക വർ​ഗ വിഭാ​ഗങ്ങളിലും ഉൾപ്പെടുത്തണം എന്നതായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. പട്ടിക ജാതി, പട്ടിക വര്‍ഗ അതി പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണത്തിന്റെ ഗുണം കൂടുതല്‍ ലഭിക്കാന്‍ ഉപസംവരണം ആകാമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
 
ഒന്നാം തലമുറ മികച്ച ജീവിത നിലവാരം കൈവരിച്ചാല്‍ അടുത്ത തലമുറയ്ക്ക് സംവരണത്തിനുള്ള അര്‍ഹതയില്ല എന്നാതായിരുന്നു ബെഞ്ചിന്റെ വിലയിരുത്തല്‍. ജോലിയിലും വിദ്യാഭ്യാസത്തിലും അതിപിന്നാക്കക്കാര്‍ക്കായി ഉപ സംവരണം നല്‍കണം എന്നതായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധി പറഞ്ഞത്. അതി പിന്നാക്കക്കാര്‍ക്ക് ഉപ സംവരണം ഏര്‍പ്പെടുത്തേണ്ടത് കൃത്യമായ ഡാറ്റയു
ടെ അടിസ്ഥാനത്തിലായിരിക്കണം എന്നും വിധിയിൽ പറഞ്ഞിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗക്കാരിലെ അതി പിന്നാക്കക്കാര്‍ക്കായി ഉപസംവരണം നല്‍കുന്നത് ഭരണസംഘടനയുടെ ലംഘനമല്ലെന്നും വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News