GoAir Summer Sale ആരംഭിച്ചു, 5 കിലോ അധിക ബാഗേജിന് തുക ഈടാക്കില്ല, അറിയാം വിശദവിവരങ്ങള്‍

ഇന്ത്യയിലെ ചെലവ് കുറഞ്ഞ  എയർലൈൻ  ആയ ഗോഎയർ 'സമ്മർ സെയിൽ'  (GoAir Summer Sale) പ്രഖ്യാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 22, 2021, 04:35 PM IST
  • ഗോഎയർ 'സമ്മർ സെയിൽ' (GoAir Summer Sale) പ്രഖ്യാപിച്ചു.
  • മാർച്ച് 22 മുതൽ 26 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.
  • ഈ ഓഫറിന്‍റെ യാത്രാ കാലയളവ് മാർച്ച് 22 മുതൽ ജൂൺ 30 വരെയാണ്​.
GoAir Summer Sale ആരംഭിച്ചു,   5 കിലോ അധിക ബാഗേജിന് തുക ഈടാക്കില്ല, അറിയാം വിശദവിവരങ്ങള്‍

New Delhi: ഇന്ത്യയിലെ ചെലവ് കുറഞ്ഞ  എയർലൈൻ  ആയ ഗോഎയർ 'സമ്മർ സെയിൽ'  (GoAir Summer Sale) പ്രഖ്യാപിച്ചു.

മാർച്ച് 22 മുതൽ 26 വരെ ടിക്കറ്റ്  ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഈ ഓഫറിന്‍റെ യാത്രാ കാലയളവ് മാർച്ച് 22 മുതൽ ജൂൺ 30 വരെയാണ്​.

ഏറെ പ്രത്യേകതകളോടെയാണ് ഇത്തവണ  Summer Sale പ്രഖ്യാപിച്ചിച്ചിരിയ്ക്കുന്നത്.  ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുന്നില്‍ക്കണ്ടാണ്  ഓഫറുകൾ  അവതരിപ്പിച്ചിരിയ്ക്കുന്നത്. 

വിമാന യാത്രക്കാരെ സംബന്ധിച്ചിടത്തോളം  ബാഗേജ് ഒരു  വലിയ പ്രശ്നമായി മാറാറുണ്ട്  പലപ്പോഴും ഈ അവസ്ഥ മുന്നില്‍ക്കണ്ട്   കൂടുതൽ തുക നല്‍കാതെതന്നെ  അഞ്ച്​ കിലോ അധിക ബാഗേജ് കൊണ്ടുപോകാൻ  ഈ സ്കീമില്‍  ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സാധിക്കും.

ഈ സ്കീമിന്‍റെ മറ്റൊരു പ്രത്യേകത എന്നത്  ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം സൗജന്യമായി യാത്ര തീയതി മാറ്റാമെന്നതാണ്. ​  ഇതുവഴി ഉപഭോക്​താക്കൾക്ക്​  സൗകര്യമായി  അവരുടെ വേനൽക്കാല യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കും.  

Also read: Indian Railway: ഇനി Train യാത്രയ്ക്ക് Power Bank കൂടി കരുതിക്കോളൂ, പുതിയ നിയമം വരുന്നു....

കൂടാതെ  GoAir എയർലൈനിന്‍റെ നേരിട്ടുള്ള മാർഗങ്ങളിലൂടെ ടിക്കറ്റ്  ബുക്ക് ചെയ്യുന്നവർക്ക്​ കൺവീനിയൻസ്​ ഫീസ്​ ഉണ്ടായിരിക്കുന്നതല്ല എന്നും  അധികൃതര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News