ന്യൂഡൽഹി: ഗേറ്റ് 2023 പരീക്ഷയ്ക്കുള്ള അപേക്ഷ നടപടികൾ ഇന്ന് (ഓഗസ്റ്റ് 30) മുതൽ തുടങ്ങി. താൽപര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ gate.iitkgp.ac.in വഴി അപേക്ഷിക്കാം. സെപ്റ്റംബർ 30 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. പേര്, യോഗ്യത, ഫോൺ നമ്പർ, ഇ മെയിൽ ഐഡി, മറ്റ് ഡോക്യുമെന്റ്സ് എന്നീ വിശദാംശങ്ങൾ നൽകി വിദ്യാർത്ഥികൾക്ക് ഗേറ്റ് 2023 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. അപേക്ഷ ഫീസ് അടയ്ക്കാനുള്ള അവസാന തിയതി ഒക്ടോബർ ഏഴ് ആണ്. ഫോം പൂരിപ്പിക്കിന്നതിന് മുമ്പ് ഇനി പറയുന്ന കാര്യങ്ങൾ കൈവശമുണ്ടെന്നത് വിദ്യാർഥികൾ ഉറപ്പുവരുത്തണം.
> ഫോട്ടോ
> വിദ്യാർത്ഥിയുടെ ഒപ്പ്
> കാറ്റഗറി സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ)
> പിഡബ്ല്യുഡി സർട്ടിഫിക്കറ്റ് ( ആവശ്യമെങ്കിൽ)
> ഫോട്ടോ ഐഡി പ്രൂഫ്
അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനായി നവംബർ നാല് മുതൽ 11 വരെ അവസരമുണ്ട്. ഗേറ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് 2023 ജനുവരി മൂന്നിന് ഡൗൺലോഡ് ചെയ്യാം. 2023 ഫെബ്രുവരി 4, 5, 11, 12 തീയതികളിലായിരിക്കും ഗേറ്റ് 2023 പരീക്ഷ നടത്തുക. ഏതെങ്കിലും വിഷയത്തിൽ ബിരുദം ചെയ്യുന്നവർക്കും ബിരുദ പഠനം പൂർത്തിയാക്കിയവർക്കും ഗേറ്റ് 2023 പരീക്ഷക്ക് അപേക്ഷിക്കാം. ഗേറ്റ് പരീക്ഷയെഴുതാൻ പ്രത്യേക പ്രായപരിധിയും നിർദ്ദേശിച്ചിട്ടില്ല. വനിതകൾക്കും എസ് സി, എസ് ടി, പി ഡബ്ലിയുഡി വിഭാഗത്തിൽ പെട്ടവർക്കും പിഴയില്ലാതെ 850 രൂപയാണ് അപേക്ഷ ഫീസ്. പിഴയോടു കൂടി 1350 രൂപ അടയ്ക്കേണ്ടി വരും. മറ്റ് വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് 1700 രൂപ പിഴയില്ലാതെയും 2200 രൂപ പിഴയോടു കൂടിയും ഫീസടക്കണം.
രജിസ്ട്രേഷൻ നടപടികൾ
gate.iitkgp.ac.in സന്ദർശിക്കുക
ലോഗിൻ ടാബിൽ ക്ലിക്ക് ചെയ്ത് പുതിയ ഐഡിയും പാസ്‍വേർഡും നൽകുക
തുടർന്ന് അപേക്ഷ ഫോം പൂരിപ്പിക്കുക
ഡോക്യുമെന്റുകളുടെ സ്കാൻഡ് കോപ്പികൾ അപ്‍ലോഡ് ചെയ്ത് കൃത്യമാണെന്ന് ഉറപ്പു വരുത്തണം
അപേക്ഷ ഫീസടയ്ക്കുക
അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...