New Delhi: യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങള്‍ ഇന്ത്യയ്ക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കുമേതിരെയുള്ള ആക്രമണമാണ് എന്ന് കഴിഞ്ഞ ദിവസം ആദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു. 413 പേജുള്ള മറുപടിയാണ് അദാനി പുറത്തുവിട്ടത്.
എന്നാല്‍, തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാകില്ല എന്ന് അദാനി ഗ്രൂപ്പിന്‍റെ പ്രതികരണത്തിൽ ഹിൻഡൻബർഗ് തിരിച്ചടിച്ചു. രണ്ട് വർഷത്തെ അന്വേഷണത്തിൽ അദാനി ഗ്രൂപ്പ് "അസാധാരണമായ സ്റ്റോക്ക് കൃത്രിമത്വത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയതായി ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മുന്‍ വര്‍ഷങ്ങളില്‍ നേടിയ സാമ്പത്തിക വളർച്ച ഇന്ത്യയുടെ വിജയവുമായി കോർത്തിണക്കാൻ ശ്രമിച്ചു. ഇന്ത്യയെന്ന രാജ്യം ഊർജസ്വലമായ ജനാധിപത്യവും മികവുറ്റ ഭാവിയും വളർന്നുവരുന്ന മഹാശക്തിയുമാണ്. ദേശീയത ചൂണ്ടിക്കാട്ടി വഞ്ചന മറയ്ക്കാനാവില്ല. അദാനി നടത്തുന്ന കൊള്ള രാജ്യത്തിന്‍റെ ഭാവിയെ പിന്നോട്ടടിക്കുകയാണ്. വഞ്ചന വഞ്ചന തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അദാനി ഗ്രൂപ്പിന്‍റെ പ്രതികരണത്തിൽ ഹിൻഡൻബർഗ് തിരിച്ചടിച്ചു.
തങ്ങളുടെ ആരോപണങ്ങളില്‍ പകുതിയിലധികവും അദാനി ഗ്രൂപ്പ് അവഗണിച്ചതായി ഹിൻഡൻബർഗ് വ്യക്തമാക്കി.
രണ്ട് വർഷത്തെ അന്വേഷണത്തിൽ അദാനി ഗ്രൂപ്പ് "പതിറ്റാണ്ടുകളായി വൻതോതിലുള്ള സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിംഗ് തട്ടിപ്പ് പദ്ധതിയിലും ഏർപ്പെട്ടിരിക്കുകയാണെന്ന്" കണ്ടെത്തിയതായി യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് വെളിപ്പെടുത്തിയിരുന്നു.
ഹിൻഡൻബർഗ് തങ്ങളുടെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ഈ ആരോപണങ്ങള്‍ ഇന്ത്യയുടേയും അതിന്‍റെ സ്ഥാപനങ്ങളുടെയും വളര്‍ച്ചയുടെ നേര്‍ക്കുള്ള ആക്രമണമാണ് ഇതെന്നും, ഇത് കളവല്ലാതെ മറ്റൊന്നുമല്ല എന്നും അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു.
സ്റ്റോക്ക് വിലകൾ താഴേക്ക് വലിച്ചിഴച്ച് ഒരു തെറ്റായ വിപണി സൃഷ്ടിച്ച് ഒരു യു എസ് സ്ഥാപനത്തെ സാമ്പത്തിക നേട്ടമുണ്ടാക്കാൻ അനുവദിക്കുക എന്ന "ഒരു ഗൂഢലക്ഷ്യമാണ്" ഈ റിപ്പോര്‍ട്ടിന് പിന്നില്‍ എന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...