Drown Death: വിനോദയാത്ര അവസാനിച്ചത് ദുരന്തത്തിൽ; മുരുഡേശ്വർ ബീച്ചിൽ 4 വിദ്യാർഥികൾ മുങ്ങിമരിച്ചു

ലൈഫ് ​ഗാർഡിന്റെ മുന്നറിയിപ്പ് അവ​ഗണിച്ചാണ് വിദ്യാർത്ഥികൾ കലയിൽ ഇറങ്ങിയത്. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് 4 പേരും.  

Written by - Zee Malayalam News Desk | Last Updated : Dec 12, 2024, 02:02 PM IST
  • 46 വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം വിനോദയാത്രയുടെ ഭാ​ഗമായി ചൊവ്വാഴ്ചയാണ് മുരുഡേശ്വറിലെത്തിയത്.
  • വൈകുന്നേരം 5.30 ഓടെ അധ്യാപകരും വിദ്യാർത്ഥികളും ബീച്ചിലേക്ക് പോകകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Drown Death: വിനോദയാത്ര അവസാനിച്ചത് ദുരന്തത്തിൽ; മുരുഡേശ്വർ ബീച്ചിൽ 4 വിദ്യാർഥികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ മുരുഡേശ്വറിൽ സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ 4 വിദ്യാർത്ഥിനികളാണ് മരിച്ചത്. ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് അപകടത്തിൽ മരിച്ചത്. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് നാല് പേരും. 

46 വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം വിനോദയാത്രയുടെ ഭാ​ഗമായി ചൊവ്വാഴ്ചയാണ് മുരുഡേശ്വറിലെത്തിയത്. വൈകുന്നേരം 5.30 ഓടെ അധ്യാപകരും വിദ്യാർത്ഥികളും ബീച്ചിലേക്ക് പോകകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Also Read: Kerala Rain Update: അതിതീവ്ര മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാ​ഗ്രത

കടലിൽ ഇറങ്ങരുതെന്ന് ലൈഫ് ഗാർഡ് മുന്നറിയിപ്പ് നൽകിയെങ്കിലും വിദ്യാർത്ഥികൾ അത് വകവയ്ക്കാതെ ഇറങ്ങുകയായിരുന്നു. ഏഴ് പേർ കടലിൽ മുങ്ങി. ഇതിൽ 4 പേരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെയുമാണ് ലഭിച്ചത്. മറ്റ് മൂന്ന് പേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 106 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ആറ് അധ്യാപകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അധ്യാപകരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കകയും ചെയ്തു. അതേസമയം മരിച്ച നാല് പേരുടെയും കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News