ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിതീഷ് വർമ), ചേതൻ, യുഗേഷ്, നിതീഷ്, രാംമോഹൻ റെഡ്ഡി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
Tamil Nadu | Five students died and two others were injured in an accident when a lorry collided with a car on the Chennai-Tirupati National Highway in Tiruvallur, near Thiruthani. The students belong to a private university. Investigation underway: KK Chatram Police
— ANI (@ANI) August 12, 2024
Also Read: ബിഹാറില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു മരണം; നിരവധി പേർക്ക് പരിക്ക്
സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥികളാണ് ഇവരെന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായത് ഇന്നലെ രാത്രിയോടെയായിരുന്നു. ചെന്നൈ-തിരുപ്പതി ദേശീയപാതയിലായിരുന്നു അപകടമുണ്ടായത്. ചെന്നൈ എസ്ആര്‍എം കോളേജിലെ വിദ്യാര്‍ത്ഥികളാണ് കാറിലുണ്ടായിരുന്നത്. ഇവർ ആന്ധ്രപ്രദേശില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഏഴംഗ സംഘം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കാർ പൂർണമായും തകർന്നതിനാൽ വിദ്യാർത്ഥികളെ പുറത്തെടുക്കാൻ വൈകിയിരുന്നു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഈ ഭാഗത്ത് ഗതാഗതം തടസപ്പെട്ടിരുന്നു. സംഭവത്തിൽ കെ കെ ഛത്രം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.