മുംബൈ: മുംബൈയിലെ ഘട്‌കോപ്പറിലെ പരേഖ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. തീപിടിത്തത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
#WATCH | Maharashtra: Fire breaks out near Parekh Hospital in Mumbai's Ghatkopar. Eight fire tenders have reached the spot. Further details awaited: Mumbai Fire Brigade pic.twitter.com/iiKUAIGEAh
— ANI (@ANI) December 17, 2022
മുംബൈയിലെ ഘാട്‌കോപ്പർ ഏരിയയിലെ പരേഖ് ഹോസ്പിറ്റലിന് സമീപമുള്ള ജുനോസ് പിസ്സ റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരെ രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേഖ് ആശുപത്രിയിൽ പുക നിറഞ്ഞതിനാൽ ഇരുപതിലധികം രോഗികളെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിൽ വൻ തീപിടിത്തം, ഒരു ബോഗി കത്തി നശിച്ചു
മധ്യപ്രദേശ്: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിൽ വൻ തീപിടിത്തം. ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു. ഉജ്ജയിൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഉജ്ജയിനിലെ റെയിൽവേ സ്‌റ്റേഷനിൽ എട്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിര്‍ത്തിയിട്ടിരുന്ന ഇൻഡോർ രത്‌ലം ബിനാ പാസഞ്ചറിലാണ് പെട്ടെന്ന് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ ഒരു ബോഗി പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. തികച്ചും ആകസ്മികമായി ട്രെയിനിന് തീപിടിച്ചത് ആളുകളെ പരിഭ്രാന്തരാക്കി.
ബോഗിയില്‍ നിന്ന് പുകയും തീയും പുറത്തേക്ക് വരുന്നത് കണ്ട ഒരു വ്യക്തി ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിയ്ക്കുകയായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ ജിആർപിയും ആർപിഎഫും അഗ്നിശമനസേനയെ വിവരമറിയിച്ചു. നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും അപ്പോഴേക്കും ട്രെയിനിന്‍റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചിരുന്നു.
തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപകടസമയത്ത് ട്രെയിൻ ശൂന്യമായിരുന്നുവെന്ന് ജിആർപി സ്റ്റേഷൻ ഇൻചാർജ് പറഞ്ഞു. കൂടാതെ, ട്രെയിനിന്‍റെ മറ്റ് ബോഗികളിലേയ്ക്ക് തീ പടര്‍ന്നുമില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സാമൂഹിക വിരുദ്ധർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...