New Delhi: സംയുക്ത കിസാൻ മോർച്ച ഇന്ന് ആഹ്വാനം ചെയ്ത Tractor Rally ആരംഭിച്ചു. നിശ്ചിയിച്ചിരുന്ന സമയത്തിന് മണിക്കൂറുകൾക്ക് മുമ്പെ തന്നെ കർഷകർ റാലി ആരംഭിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ മുന്നോട്ട് കൊണ്ടുവന്ന കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് Republic Day ൽ രാജ്യതലസ്ഥാനത്ത് ട്രാക്ടർ റാലി സംഘടിപ്പിച്ച പ്രതിഷേധിക്കുന്നത്.
#WATCH Protesting farmers break police barricading at Delhi-Haryana Tikri border
Farmers are holding tractor rally today in protest against Centre's three Farm Laws#RepublicDay pic.twitter.com/3tI7uKSSRM
— ANI (@ANI) January 26, 2021
സിങ്കു, തിക്രി അതിർത്തിയിലെ കർഷകരാണ് രാവിലെ എട്ട് മുതൽ തന്നെ റാലി ആംരഭിച്ചത്. നേരത്തെ നൽകിയ വിവരം അനുസരിച്ച് രാജ്പഥിൽ നടക്കുന്ന Republic Day Parade ചടങ്ങുകൾ അവസാനിച്ചതിന് ശേഷം മാത്രമെ കർഷകരുടെ പ്രതിഷേധം ആരംഭിക്കുയെന്ന്. എന്നാൽ അതിനായി കാത്ത് നിൽക്കാതെ കർഷകർ രാവിലെ തന്നെ റാലി ആരംഭിക്കുകയായിരുന്നു.
ഡൽഹി അതിർത്തിയിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് കർഷകുരുടെ റാലി നഗരത്തിലേക്ക് നീങ്ങി തുടങ്ങിയത്. രാജ്പഥിലെ ചടങ്ങുകൾ അവസാനിക്കുന്നത് വരെ ക്ഷമ കാണിക്കണമെന്ന് സുരക്ഷ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്ന് Delhi Police അറിയിച്ചു. എന്നാൽ ചില സമരനുകൂലികൾ ഇതിന് തയ്യറായില്ലെന്ന് ഇത് സംഘർഷത്തിലേക്ക് നയിച്ചെന്ന് പൊലീസ്.
#WATCH Farmers tractor rally in protest against the Centre's farm laws gets underway at Tikri border
Tractor rally route: Tikri border-Nangloi-Baprola Village-Najafgarh-Jharoda border-Rohtak bypass-Asoda toll plaza#RepublicDay pic.twitter.com/yTr2gaHY7w
— ANI (@ANI) January 26, 2021
കർഷകരുടെ 41 സംഘടനകൾ ചേർന്ന് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ ഇന്ന് ട്രാക്ടർ പരേഡ് നടത്തുന്നത്. എന്നാൽ റാലി ഡൽഹി നഗരത്തിന്റെ മധ്യഭാഗത്തിലേക്ക് പ്രവേശിക്കില്ലെന്നും രാജ്പഥിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് (Republic Day 2021) ശേഷം മാത്രമെ റാലി ആരംഭിക്കു എന്നായിരുന്നു കർഷക സംഘടനകൾ അറിയിച്ചിരുന്നത്.
ALSO READ: Petrol Diesel Price: ഡീസലിന് പിന്നാലെ പെട്രോളും സർവകാല റെക്കോർഡ് വിലയിൽ
ദേശീയ പാതാകയും കർഷക സംഘടനകളുടെ കൊടികൾ മാത്രമെ ട്രാക്ടറിൽ ഉപയോഗിക്കാൻ പാടുള്ളൂ, കൂടാതെ മറ്റ് തെറ്റധിരപ്പിക്കുന്ന ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിർദേശമാണ് സംഘടന നേതാക്കൾ നൽകിയരിക്കുന്നത്. അതോടൊപ്പം ഒരു ദിവസത്തേക്കുള്ള ആഹാരവും കരുതണമെന്നും അറിയിച്ചിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകർ (Farmers) ട്രാക്ടർ ഓടിക്കുമെന്നും യൂണിയനുകൾ അറിയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...