New Delhi : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഇപിഎഫ്ഒയുടെ (EPFO) കീഴിലുള്ള എൻഫോഴ്സ്മെന്റ് ഓഫീസർ റിക്രൂട്ട്മെന്റിനുള്ള പരീക്ഷ തിയതി പ്രഖ്യാപിച്ചു. സെപ്റ്റെബർ 5ന് പരീക്ഷ സംഘടിപ്പിക്കുമെന്നാണ് UPSC അറിയിച്ചരിക്കുന്നത്.
നേരത്തെ മെയ് 9ന് പരീക്ഷ നടത്തനായിരുന്നു UPSC തീരുമാനിച്ചിരുന്നത്. അതിനായി അഡ്മിറ്റ് കാർഡുകൾ നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു. എന്നാൽ ഏപ്രിൽ രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് മാറ്റിവെക്കുകയായിരുന്നു.
ALSO READ : UPSC IES ISS 2021 recruitment: രജിസ്‌ട്രേഷൻ ആരംഭിച്ചു; അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 27
പരീക്ഷക്കായി ഉദ്യോഗാർഥികൾക്ക് നേരത്തെ പുറപ്പെടുവിച്ച അഡ്മിറ്റ് കാർഡുകൾ ഹാജരാക്കിയാൽ മതിയാകുമെന്ന് UPSC അറിയിച്ചു. ഇനി അത് നഷ്ടപ്പെട്ടവർക്ക് പുതിയ അഡ്മിറ്റ് കാർഡുകൾ നൽകുന്നതാണ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
രണ്ട് മണിക്കൂർ ദൈർഘ്യമേറിയ പരീക്ഷയാണ് UPSC യുടെ EPFO പരീക്ഷ. എല്ലാ ചോദ്യത്തിന് ഓരോ മാർക്കാണ്. ഒബ്ജെക്ട്ടീവ് രീതിയിലാണ് പരീക്ഷ ചോദ്യങ്ങൾ. ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ ലഭ്യമാണ്.
എഴുത്ത് പരീക്ഷയിലൂടെ യോഗ്യത നേടുന്നവരെ അടുത്ത് റൗണ്ടായ അഭിമുഖ്യത്തിന് (Interview) വിളിക്കൂ. 75 ശതമാനം എഴുത്ത് പരീക്ഷയും 25 ശതമാനം ഇന്റർവ്യൂവും കണക്കാക്കിയാണ് മൂല്യനിർണയം. ഏകദേശം 421 പോസ്റ്റുകളിലേക്കാണ് നിയമനം.
ALSO READ : UPSC Civil Service Exam: 2020ല്‍ പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് അധിക അവസരം നല്‍കില്ല, സുപ്രീംകോടതി
.യഥാർഥിൽ നിയമനം 2020 ജനുനവരിയലാണ് അറിയിച്ചിരുന്നുത്. ഒക്ടോബർ 2020ൽ പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കോവിഡും കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്നും പരീക്ഷ നടത്തുന്ന നീണ്ട് പോകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...