Elephant Viral Video: രാത്രിയില്‍ റെയില്‍വേ ലൈന്‍ മുറിച്ച് കടന്ന ആനകളെ രക്ഷിച്ചത് എഐ ക്യാമറ; വീഡിയോ വൈറൽ

AI camera: ഓരോ വർഷവും നിരവധി വന്യമൃ​​ഗങ്ങളാണ് ട്രെയിൻ ഇടിച്ച് കൊല്ലപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 10, 2024, 05:26 PM IST
  • രാത്രിയിൽ റെയിൽവേ പാളം മുറിച്ചുകടക്കുന്ന വന്യജീവികളെ രക്ഷിക്കാൻ എഐ ക്യാമറകൾ സ്ഥാപിച്ചിരുന്നു
  • ഇതുവഴി ആനക്കൂട്ടം കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട് ട്രെയിൻ നിർത്തിയാണ് ആനകളെ രക്ഷിച്ചത്
Elephant Viral Video: രാത്രിയില്‍ റെയില്‍വേ ലൈന്‍ മുറിച്ച് കടന്ന ആനകളെ രക്ഷിച്ചത് എഐ ക്യാമറ; വീഡിയോ വൈറൽ

എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആനക്കൂട്ടത്തെ രക്ഷിക്കുന്ന വീഡിയോ വൈറൽ. രാത്രിയിൽ റെയിൽവേ പാളം മുറിച്ചുകടക്കുന്ന വന്യജീവികളെ രക്ഷിക്കാൻ എഐ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതുവഴി ആനക്കൂട്ടം കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട് ട്രെയിൻ നിർത്തിയാണ് ആനകളെ രക്ഷിച്ചത്.

രാത്രിയിൽ റെയിൽവേ ലൈൻ മുറിച്ച് കടക്കാൻ ശ്രമിക്കുന്ന ആനകളെ എഐ ക്യാമറ കണ്ടെത്തിയതിന് പിന്നാലെ റെയിൽവേ കൺട്രോൾ റൂമിലേക്ക് വിവരം നൽകിയെന്ന കുറിപ്പോടെ ഐഎഫ്എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദ പങ്കുവച്ച വീഡിയോ വൈറലയാരിക്കുകയണ്. വന്യമൃ​ഗങ്ങൾ ട്രാക്ക് മുറിച്ചുകടക്കുമ്പോൾ അപകടങ്ങൾ ഉണ്ടാകുന്നതിന് തങ്ങൾക്ക് പരിഹാര മാർ​ഗങ്ങൾ ഇപ്പോൾ അത് ഫലം കാണുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.

ട്രാക്കിൽ സ്ഥാപിച്ച ഇത്തരത്തിലുള്ള നാല് ക്യാമറകൾ അപകടങ്ങൾ കുറയ്ക്കാനായി സ്ഥാപിച്ചതാണെന്നും അദ്ദേഹം കുറിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ റൂർക്കെല്ല ഫോറസ്റ്റ് ഡിവിഷനിൽ സ്ഥാപിക്കപ്പെട്ട ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്ന് മറ്റൊരു കുറിപ്പിൽ സുശാന്ത് നന്ദ വ്യക്തമാക്കി. ഇതിനകം മൂന്നേകാൽ ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്.

നിരവധി പേർ സുശാന്ത നന്ദയെയും വനംവകുപ്പിനെയും അഭിനന്ദിച്ച് വീഡിയോക്ക് കമന്റുകൾ നൽകി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനങ്ങളിലൂടെ നിരവധി റെയിൽവേ ട്രാക്കുകൾ കടന്നുപോകുന്നതിനാൽ ഓരോ വർഷവും നിരവധി വന്യമൃ​​ഗങ്ങളാണ് ട്രെയിൻ ഇടിച്ച് കൊല്ലപ്പെടുന്നത്.

1987 മുതൽ 2001 വരെ 72 ആനകളാണ് ട്രെയിൻ ഇടിച്ച് കൊല്ലപ്പെട്ടതെന്ന് വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. സമീപകാലത്ത് ഈ കണക്കുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് ഇത്തരത്തിൽ അപകടങ്ങളിൽപ്പെട്ട് വന്യജീവികൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ വനംവകുപ്പും റെയിൽവേയും പദ്ധതികൾ രൂപീകരിച്ച് ശ്രമം ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News