Guwahati : കേരളം അടുക്കമുള്ള നാല് സംസ്ഥാനങ്ങളിലുയും കേന്ദ്ര ഭരണ പ്രദേശമായ Puducherry യുടെയും തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മാർച്ച് ആദിവാര്യത്തിൽ ഉണ്ടാകുമെന്ന് സൂചന നൽകി Prime Minister Narendra Modi. മാർച്ച് 7 നാണ് പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് പ്രധാനമന്ത്രി അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പറഞ്ഞത്. അതിനാൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സംസ്ഥാനങ്ങളിൽ എത്താൻ പരമാവധി ശ്രമിക്കുമെന്ന് മോദി പറയുകയും ചെയ്തു.
It is a matter of immense happiness for our Government that we have got the opportunity to serve people of the North Bank of Assam. pic.twitter.com/a5RBThp7Md
— Narendra Modi (@narendramodi) February 22, 2021
കഴിഞ്ഞ പ്രാവിശ്യം മാർച്ച് നാലിനാടായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിത് എന്നാൽ ഇത്തവണ ഏഴിനായിരിക്കും പ്രഖ്യാപനം ഉണ്ടാകുകയെന്ന പ്രതീക്ഷയായിരുന്നു പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലൂടെ പങ്കുവെച്ചത്. എന്നാൽ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് മോദി അറിയിക്കുകയും ചെയ്തു.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പുതുച്ചേരി ഇന്ന് രാഷ്ട്രീയ അനിശ്ചിതത്വനുള്ളിൽ മുഖ്യമന്ത്രി വി നാരായണസ്വാമി രാജി സമർപ്പിച്ചുരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകിർതിയായി മുന്നോട്ട് പോകുകയാണ്. യുഡിഎഫിന്റെ ഐശ്വര കേരള യാത്ര അവസാനിച്ചു. എൽഡിഎഫിന്റെ വികസന മുന്നേറ്റ് യാത്രയും ബിജെപിയുടെ വിജയ് യാത്രയുമാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്ന റാലികൾ. അതിനിടെ സീറ്റ് വിഭജന ചർച്ചയും സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...