Lok Sabha Election 2024 Date: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ വൈകുന്നേരം മൂന്നു മണിക്ക്

Lok Sabha Election Date 2024: സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയടക്കം നാളെ പ്രഖ്യാപിക്കും

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 01:27 PM IST
  • ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ
  • ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് പ്രഖ്യാപനം
  • തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ തത്സമയം സംപ്രേഷണം
Lok Sabha Election 2024 Date: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ വൈകുന്നേരം മൂന്നു മണിക്ക്

ന്യൂഡൽഹി:  ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ നടത്തും.  ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് പ്രഖ്യാപനം നടത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മഷീന്‍ അറിയിച്ചു. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയടക്കം നാളെ പ്രഖ്യാപിക്കും.  

Also Read: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029ൽ, രാംനാഥ് കോവിന്ദ് സമിതി സമര്‍പ്പിച്ച ശുപാർശകൾ

എന്നാൽ ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമോ എന്നതിൽ വ്യക്തതയില്ല.  തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോർട്ട്.

മുന്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗ്യാനേഷ് കുമാര്‍, മുന്‍ ഉത്തരാഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ പുതി കമ്മിഷണർമാരായി ചുമതലയേറ്റത്തിന് പിന്നാലെയാണ് ഇ വാർത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം രണ്ട് കമ്മീഷണര്‍മാരും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ നാളെ പങ്കെടുക്കും.

Also Read: പെട്രോൾ ഡീസൽ വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍; പുതിയ നിരക്ക് ഇന്നുമുതൽ

ജൂൺ 16 ന് പതിനേഴാം ലോക്‌സഭയുടെ കാലാവധി അവസാനിക്കും.  കഴിഞ്ഞ വർഷങ്ങളിലെ പോലെ ഇത്തവണയും ഘട്ടംഘട്ടമായി ഏപ്രിലിൽ തുടങ്ങി മെയ് മാസം അവസാനിക്കുന്ന രീതിയിലായിരിക്കും വോട്ടെടുപ്പ് എന്നാണ് റിപ്പോർട്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News