National Herald Case: സോണിയ ഗാന്ധി 23 ന് ഹാജരാകണം; പുതിയ നോട്ടീസ് അയച്ച് ഇഡി

National Herald Case: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഈ മാസം 23 ന് ഹാജരാകാൻ നിർദ്ദേശം.

Written by - Zee Malayalam News Desk | Last Updated : Jun 11, 2022, 07:48 AM IST
  • സോണിയ ഗാന്ധി ഈ മാസം 23 ന് ഹാജരാകാൻ നിർദ്ദേശം
  • ഇക്കാര്യം അറിയിച്ചുകൊണ്ട് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്
National Herald Case: സോണിയ ഗാന്ധി 23 ന് ഹാജരാകണം; പുതിയ നോട്ടീസ് അയച്ച് ഇഡി

ന്യൂഡൽഹി: National Herald Case: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഈ മാസം 23 ന് ഹാജരാകാൻ നിർദ്ദേശം.  ഇക്കാര്യം അറിയിച്ചുകൊണ്ട് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്. 

നോട്ടീസിൽ ജൂൺ 23ന് അന്വേഷണ ഏജൻസിക് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.  ജൂൺ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നേരത്തെ നോട്ടീസ് നൽകിയെങ്കിലും തനിക്ക് കോവിഡ് ബാധിതച്ചതിനെ തുടർന്ന് നിരവധി ആരോഗ്യ പ്രശനങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ ഹാജരാകാനാകില്ലെന്നും സോണിയ ഗാന്ധി അറിയിച്ചിരുന്നു.   

Also Read: ചെറിയ പനിയുണ്ട്, സ്വയം നിരീക്ഷണത്തിൽ; സോണിയ ​ഗാന്ധി ഇഡിക്ക് മുൻപിൽ ഹാജരാകുമെന്ന് കോൺ​ഗ്രസ്

സോണിയയ്ക്ക് പുറമെ മകൻ രാഹുൽ ഗാന്ധിയ്ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ജൂൺ 13ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയിൽ ജൂൺ 13 ന് രാഹുലിന്റെ മൊഴിയെടുപ്പ് നടക്കുമ്പോൾ രാജ്യത്തെ മുഴുവൻ ഇഡിഓഫീസുകൾക്ക് മുന്നിലും പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ്. 

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് രാഹുൽ എത്തുക പ്രതിഷേധ മാർച്ചോടെയാകും എന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങൾ, ലോക്സഭ, രാജ്യസഭ എംപിമാർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ മാർച്ചിൽ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12 ന് ഡൽഹിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.

Also Read: Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ

കോൺഗ്രസിന്റ മുഖ പത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയെന്നും അതിനായി കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് ദുർവിനിയോഗം ചെയ്തെന്നും ആരോപിച്ച് സോണിയാഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും എതിരേ സുബ്രഹ്‌മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് ഈ വിഷയം ശ്രദ്ധനേടിയത്. രാഹുൽ ഗാന്ധി ഡയറക്ടറായിരുന്ന യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം വഴിയാണ് എജെഎൽ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെ ഇരുവരും സ്വന്തമാക്കിയതെന്നാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ ആരോപണം.

Also Read: കണ്ണും കണ്ണും... ഗസ്റ്റുകളുടെ മനംകവർന്ന് വധുവരന്മാരുടെ ക്യൂട്ട് എക്സ്പ്രെഷൻ! 

ഡൽഹി കോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ ഹാജരാകാന്‍ സോണിയക്കും, രാഹുലിനും നോട്ടീസ് നല്‍കിയിരുന്നു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി കുടുംബം നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News