ജമ്മുകശ്മീരിൽ സ്ഫോടകവസ്തുക്കളുമായെത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ചിട്ടു; സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി

Drone in jammu kashmir: അതിർത്തിയിൽ കനാചക് മേഖലയിൽ രണ്ട് തവണ ഡ്രോൺ പ്രത്യക്ഷപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Jun 7, 2022, 11:48 AM IST
  • ടിഫിൻ ബോക്സുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ച നിലയിലാണ് അതിർത്തിയിൽ ഡ്രോൺ കണ്ടെത്തിയത്
  • അതിർത്തിയിൽ കണ്ടെത്തിയ ഡ്രോൺ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വെടിവെച്ചിട്ടു
  • ഡ്രോണിൽ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി
ജമ്മുകശ്മീരിൽ സ്ഫോടകവസ്തുക്കളുമായെത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ചിട്ടു; സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി

ശ്രീന​ഗർ: ജമ്മു കശ്‍മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. ടിഫിൻ ബോക്സുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ച നിലയിലാണ് അതിർത്തിയിൽ ഡ്രോൺ കണ്ടെത്തിയത്. അതിർത്തിയിൽ കണ്ടെത്തിയ ഡ്രോൺ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) വെടിവെച്ചിട്ടു. അതിർത്തിയിൽ കനാചക് മേഖലയിൽ രണ്ട് തവണ ഡ്രോൺ പ്രത്യക്ഷപ്പെട്ടു. ഡ്രോണിൽ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി.

അതേസമയം, ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബ പ്രവർത്തകരായ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കുപ്‌വാരയിൽ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇവരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും ജമ്മുകശ്മീർ ഐജിപി വിജയ് കുമാർ വ്യക്തമാക്കി. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

ALSO READ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കർ ഭീകരരെ വധിച്ചു

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഐജിപി വിജയ് കുമാർ പറഞ്ഞു. ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. ഈ വർഷത്തെ 58-ാമത്തെ ഏറ്റുമുട്ടലാണിത്. ഈ ഓപ്പറേഷനുകളിൽ 28 പാകിസ്ഥാനികൾ ഉൾപ്പെടെ 91 ഭീകരരെ വധിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞു. 44 ഭീകരരെയും 184 കൂട്ടാളികളെയും ഈ വർഷം ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീകരാക്രമണങ്ങളിൽ ഈ വർഷം കശ്മീരിൽ 17 സാധാരണക്കാരും 16 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News