വീണ്ടുമൊരു വിഷുക്കാലമെത്തുകയാണ്. വിഷുവിന്റെ വരവറിയിച്ച് നാട്ടിലെല്ലാം കൊന്നപ്പൂക്കൾ പൂത്തുലഞ്ഞിരിക്കുകയാണ്. വിഷുവെന്നാൽ പലർക്കും പല ഓർമ്മകളാണ്. വിഷു സദ്യ, പുലർച്ചേയുള്ള കണി കാണൽ, പടക്കം പൊട്ടിക്കൽ എന്നിങ്ങനെ പലതും. എങ്കിലും എല്ലാവർക്കും ഒരു പോലെ ഉള്ള ഒന്നാണ് വിഷുക്കൈനീട്ടം. കുട്ടിക്കാലത്തെ പലരുടേയും നൊസ്സ്. ആദ്യകാലങ്ങളിൽ കുടുംബത്തിലെ മുതിർന്നവരായിരുന്നു ഇത് വീട്ടിലെ എല്ലാവർക്കും നൽകുന്നത്. എന്നാൽ ഇന്ന് കാലം മാറി.
ഒരു കുടുംബത്തിലുള്ള പലരും പലയിടങ്ങളിലായി. അതുകൊണ്ട് തന്നെ പലരുടേയും ആഘോഷങ്ങളും അത്തരത്തിൽ തന്നെ ചുരുങ്ങി. എങ്കിലും വിഷുക്കാലത്ത് കൈനീട്ടം വാങ്ങാനോ കൊടുക്കാനോ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ...? അതുകൊണ്ടു തന്നെ ഈ ആധുനിക കാലത്ത് ഇന്ന് പലരും കൈനീട്ടം വാങ്ങുന്നതും കൊടുക്കുന്നതുമെല്ലാം ഗൂഗിൾ പേ, ഫോൺ ഫോൺ പേ പോലുള്ള ഓൺലൈൻ മാധ്യമങ്ങൾ വഴി നടത്തുന്നുണ്ട്. എന്നാൽ ഇത്തവണ അത് തപാൽ വഴിയായലോ...? കുറച്ച് വെറൈറ്റി ആകുമല്ലേ.
ALSO READ: ഏപ്രിലിലെ കൊടുംചൂടിൽ നിന്ന് രക്ഷപ്പെടാൻ ഒരു യാത്രയാണോ പ്ലാൻ? ഇതാ ഇന്ത്യയിലെ മികച്ച അഞ്ച് സ്ഥലങ്ങൾ
ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് 'വിഷുക്കൈനീട്ടം' തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് തപാല്‍വകുപ്പ്. അതിനായി ഈ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ. കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. 120 രൂപയ്ക്ക് കൈനീട്ട സന്തോഷം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം. 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം. ഇതിന് യഥാക്രമം 29, 39, 49 രൂപ തപാല്‍ ഫീസാകും. ഇന്റര്‍നെറ്റ് സൗകര്യമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും വിഷുക്കൈനീട്ടം അയക്കാം. പോസ്റ്റ് ഓഫീസുകളില്‍ ഇതിനായി പ്രത്യേക അപേക്ഷാഫോം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.