Delhi's air quality: പടക്ക നിരോധനം ലംഘിക്കപ്പെട്ടു; ഡൽഹിയിലും നോയിഡയിലും വായു ​ഗുണനിലവാരം വളരെ മോശം

Delhi air pollution: തിങ്കളാഴ്ച രാത്രി വൈകി ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 323, നോയിഡയിലെ എ ക്യു ഐ 342 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Oct 25, 2022, 09:08 AM IST
  • ഡൽഹിയിൽ ആം ആദ്മി പാ‍‍ർട്ടി സർക്കാർ പടക്കങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിൽപന, പൊട്ടിക്കൽ എന്നിവ നിരോധിച്ചിരുന്നു
  • നിരോധനം ലംഘിക്കുന്നവർക്ക് പിഴയും ആറ് മാസം തടവും ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു
  • എന്നാൽ പലയിടത്തും പടക്കങ്ങൾ വിൽപ്പന നടത്തുകയും പൊട്ടിക്കുകയും ചെയ്തു
Delhi's air quality: പടക്ക നിരോധനം ലംഘിക്കപ്പെട്ടു; ഡൽഹിയിലും നോയിഡയിലും വായു ​ഗുണനിലവാരം വളരെ മോശം

ഡൽഹി: ഡൽഹിയിൽ വായു​ ​ഗുണനിലവാരം വളരെ മോശം വിഭാ​ഗത്തിൽ. ദീപാവലി രാത്രിയിൽ ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും വായു ഗുണനിലവാര സൂചിക വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നു. ദേശീയ തലസ്ഥാനത്തെയും നോയിഡയിലെയും ജനങ്ങൾ നിരവധി പ്രദേശങ്ങളിൽ പടക്ക നിരോധനം ലംഘിച്ചത് മലിനീകരണ തോത് ഉയരാൻ കാരണമായി. തിങ്കളാഴ്ച രാത്രി വൈകി ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 323 ആയിരുന്നു. നോയിഡയിലെ എ ക്യു ഐ 342 ആയിരുന്നു. രണ്ട് നഗരങ്ങളിലും പല പ്രദേശങ്ങളിലും നേരിയ മൂടൽമഞ്ഞ് അനുഭവപ്പെട്ടു.

പൂജ്യത്തിനും 50 നും ഇടയിലുള്ള എയർ ഇൻഡക്സ് ക്വാളിറ്റി നല്ലതും 51-100 തൃപ്തികരവും 101-200 മിതമായതും 201-300 മോശവും 301-400 വളരെ മോശവും 401-500 ഗുരുതരവുമാണ്. ഡൽഹിയിൽ ആം ആദ്മി പാ‍‍ർട്ടി സർക്കാർ പടക്കങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിൽപന, പൊട്ടിക്കൽ എന്നിവ നിരോധിച്ചിരുന്നു. നിരോധനം ലംഘിക്കുന്നവർക്ക് പിഴയും ആറ് മാസം തടവും ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ പലയിടത്തും പടക്കങ്ങൾ വിൽപ്പന നടത്തുകയും പൊട്ടിക്കുകയും ചെയ്തു.

ALSO READ: Delhi’s Air Quality: ദീപാവലിക്ക് ഒരു ദിനം മാത്രം ബാക്കി, ഡൽഹിയിലെ വായു​ഗുണനിലവാരം മോശം; ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതെങ്ങനെ?

പ്രതികൂല കാലാവസ്ഥ, പടക്കം പൊട്ടിക്കുന്നത്, വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് എന്നിവ കാരണം തിങ്കളാഴ്ച ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലേക്ക് (298) താഴ്ന്നിരുന്നു. ഞായറാഴ്ച ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്സ് 259 ആയിരുന്നു. ഡൽഹിയിലെ ആനന്ദ് വിഹാർ ഏരിയയിൽ, ദീപാവലി രാത്രിയിൽ, എ ക്യു ഐ ഏറ്റവും മോശമായി 377 ആയിരുന്നു. നോയിഡയിലെ സെക്ടർ 116 ൽ, എ ക്യു  ഐ 322. ഗുരുഗ്രാമിൽ, ഇന്നലെ രാത്രി ഒമ്പത് മണിയോടെ, എ ക്യു ഐ 346 ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News