Most Polluted City: ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി വീണ്ടും, രണ്ടാം സ്ഥാനത്ത് കൊൽക്കത്ത

ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി വീണ്ടും, രണ്ടാം  സ്ഥാനത്ത് കൊൽക്കത്തPolluted City: ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി രാജ്യ തലസ്ഥാനമായ ഡൽഹി വീണ്ടും. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിലാണ് ഡല്‍ഹി ഒന്നാമതെത്തിയത്. എന്നാല്‍, ഇന്ത്യയിലെ മറ്റൊരു നഗരം കൂടി പട്ടികയില്‍ മുന്‍  നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടിയില്‍ രണ്ടാമത് എത്തിയിരിയ്ക്കുകയാണ് കൊൽക്കത്ത.

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 02:32 PM IST
  • ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി രാജ്യ തലസ്ഥാനമായ ഡൽഹി വീണ്ടും. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിലാണ് ഡല്‍ഹി ഒന്നാമതെത്തിയത്.
Most Polluted City: ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി വീണ്ടും, രണ്ടാം സ്ഥാനത്ത് കൊൽക്കത്ത

Most Polluted City: ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി വീണ്ടും, രണ്ടാം  സ്ഥാനത്ത് കൊൽക്കത്തPolluted City: ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി രാജ്യ തലസ്ഥാനമായ ഡൽഹി വീണ്ടും. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിലാണ് ഡല്‍ഹി ഒന്നാമതെത്തിയത്. എന്നാല്‍, ഇന്ത്യയിലെ മറ്റൊരു നഗരം കൂടി പട്ടികയില്‍ മുന്‍  നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടിയില്‍ രണ്ടാമത് എത്തിയിരിയ്ക്കുകയാണ് കൊൽക്കത്ത.

അതേസമയം, ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളില്‍ ഒന്നായ മുംബൈ ഈ പട്ടികയില്‍ ഏറെ പിന്നിലാണ് ഇടം പിടിച്ചിരിരിയ്ക്കുന്നത്. ഈ പട്ടികയില്‍ മുംബൈ 14-ാം സ്ഥാനത്താണ്. 

ഹെൽത്ത് എഫക്റ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (Health Effects Institute - HEI) സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ ഇനിഷ്യേറ്റീവ് (State of Global Air Initiative) ആണ് പട്ടിക  പുറത്തിറക്കിയിരിയ്ക്കുന്നത്.  PM2.5, പ്രദേശത്തെ ജനസാന്ദ്രത എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.  റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ പല നഗരങ്ങളിലും  വായുവിന്‍റെ ഗുണനിലവാരത്തെക്കുറിച്ചുള്ള പ്രാദേശിക ഡാറ്റ ലഭ്യമല്ല. ലോകമെമ്പാടും മെച്ചപ്പെട്ട പ്രാദേശിക വായു ഗുണനിലവാര നിരീക്ഷണം നടത്താനുള്ള  സംവിധാനത്തിന്‍റെ ആവശ്യകതയും  സ്ഥാപനം ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുള്‍  ഇവയാണ്. 
1. ഡൽഹി, ഇന്ത്യ
2. കൊൽക്കത്ത. ഇന്ത്യ
3. കാനോ, നൈജീരിയ
4. ലിമ, പെറു
5. ധാക്ക, ബംഗ്ലാദേശ്
6. ജക്കാർത്ത, ഇന്തോനേഷ്യ
7. ലാഗോസ്, നൈജീരിയ
8. കറാച്ചി, പാകിസ്ഥാൻ
9. ബെയ്ജിംഗ്, ചൈന
10. അക്ര, ഘാന
11. ചെങ്ഡു, ചൈന
12.സിംഗപ്പൂർ, സിംഗപ്പൂർ
13.അബിജൻ, കോട്ട് ഡി ഐവയർ
14, മുംബൈ, ഇന്ത്യ 
15. ബമാകോ, മാലി
16. ഷാങ്ഹായ്, ചൈന
17. ദുഷാൻബെ, താജിക്കിസ്ഥാൻ
18. താഷ്കെന്റ്, ഉസ്ബെക്കിസ്ഥാൻ
19. കിഷാസ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
20. കൈരോ, ഈജിപ്ത്

നഗരങ്ങളില്‍ ഉണ്ടാകുന്ന വായു മലിനീകരണം പ്രാദേശിക സ്രോതസ്സുകളിൽ നിന്നാണ്  പ്രധാനമായും ഉണ്ടാകുന്നത്. ഈ സ്രോതസ്സുകളുടെ ആപേക്ഷിക പ്രാധാന്യം ഓരോ നഗരത്തിനും വ്യത്യാസപ്പെടാം.  ഇത് പലപ്പോഴും  പ്രാദേശിക പരിസ്ഥിതി, ഗാർഹിക രീതികൾ, സമീപത്ത് നടക്കുന്ന കാർഷിക, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍, മലിനീകരണം നിയന്ത്രിക്കാനുള്ള  നടപടികള്‍  സ്വീകരിക്കേണ്ടത് ഭരണകൂടത്തിന്‍റെ പ്രതിബദ്ധതയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News