Bipin Rawat Death: പ്രതിരോധമന്ത്രി പാർലമെന്റിൽ ഇന്ന് പ്രസ്താവന നടത്തും

Bipin Rawat Death: കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ മരണപ്പെട്ടത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വിശദീകരണം പാർലമെന്റിൽ ഇന്നുണ്ടാകും. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2021, 10:22 AM IST
  • ഹെലികോപ്റ്റർ അപകടം സംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയിലും രാജ്യസഭയിലും ഇന്ന് പ്രസ്താവന നടത്തും
  • അന്വേഷണം നടക്കുന്നതിനാൽ അപകട കാരണങ്ങളിലേക്ക് കൂടുതൽ കടക്കില്ല
Bipin Rawat Death: പ്രതിരോധമന്ത്രി പാർലമെന്റിൽ ഇന്ന് പ്രസ്താവന നടത്തും

ന്യൂഡൽഹി: Bipin Rawat Death: കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ മരണപ്പെട്ടത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വിശദീകരണം പാർലമെന്റിൽ ഇന്നുണ്ടാകും. 

അപകടം സംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയിലും രാജ്യസഭയിലും ഇന്ന് പ്രസ്താവന നടത്തും. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ അപകട കാരണങ്ങളിലേക്ക് കൂടുതൽ കടക്കില്ലെന്നാണ് വിവരം. ഇന്നലെ അപകടം നടന്നതിന് തൊട്ടുപിന്നാലെതന്നെ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

Also Read: Bipin Rawat Death: ബിപിൻ റാവത്തിന്റെ സംസ്ക്കാരം നാളെ; ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും

വ്യോമസേന മേധാവി എയർചീഫ് മാർഷൽ വി.കെ.ചൗധരിയും ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചിരുന്നു.  ബിപിൻ റാവത്തിനോടുള്ള ആദരസൂചകമായി ഇന്ന് ദേശീയ ദുഖാ:ചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇതിനിടയിൽ ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിക്കും. പ്രത്യേക സൈനിക വിമാനത്തിലാണ് മൃതദേഹങ്ങൾ ഡൽഹിയിലെത്തിക്കുന്നത്. 

Also Read: Bipin Rawat Death: ബിപിൻ റാവത്തിന്റെ സംസ്ക്കാരം നാളെ; ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും

റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മുതൽ രണ്ടുമണി വരെ കാമരാജ് റോഡിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വയ്‌ക്കും. സംസ്‌ക്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും.  ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയറിലെ ശ്മശാനത്തിലാണ് ഇരുവരുടെയും ഭൗതിക ശരീരങ്ങൾ സംസ്‌കരിക്കുക.
 
ഇന്നലെ ഉച്ചയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്.  ഊട്ടിക്കു സമീപമുള്ള കുനൂരിലായിരുന്നു സൈനിക വിമാനം തകർന്നുവീണത്. സംഭവത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരണമടഞ്ഞിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News