Arjun Mk-1A യുദ്ധ ടാങ്കറുകൾ നിർമിക്കാൻ ഓർഡർ നൽകി പ്രതിരോധ മന്ത്രാലയം; തദ്ദേശീയമായി നിർമ്മിക്കും

118 യുദ്ധ ടാങ്കുകൾ വിതരണം ചെയ്യുന്നതിന് ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ ഓർഡർ നൽകിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 11:33 AM IST
  • അർജുൻ ടാങ്കിന്റെ ഒരു പുതിയ വകഭേദമാണ് MBT Mk-1A
  • എംകെ -1 വേരിയന്റിൽ നിന്ന് 72 പുതിയ സവിശേഷതകളും കൂടുതൽ തദ്ദേശീയമായ ഘടകങ്ങളും ഉൾക്കൊള്ളുന്നു
  • ഈ ടാങ്ക് രാവും പകലും കൃത്യമായ ടാർഗെറ്റ് ഉറപ്പാക്കും
  • എല്ലാ ഭൂപ്രദേശങ്ങളിലും അനായാസമായി സഞ്ചരിക്കുന്നതിനും ഇവയ്ക്ക് സാധിക്കും
Arjun Mk-1A യുദ്ധ ടാങ്കറുകൾ നിർമിക്കാൻ ഓർഡർ നൽകി പ്രതിരോധ മന്ത്രാലയം; തദ്ദേശീയമായി നിർമ്മിക്കും

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ആയുധ ശേഖരം വർധിപ്പിക്കുന്നതിന് പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. ഇന്ത്യൻ സൈന്യത്തിന് 118 അർജുൻ Mk-1A യുദ്ധ ടാങ്കുകൾ വിതരണം ചെയ്യുന്നതിന് ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ (HVF) ഓർഡർ നൽകിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം (Ministry of Defence) വ്യാഴാഴ്ച അറിയിച്ചു.

7,523 കോടി രൂപയുടെ ഈ ഓർഡർ പ്രതിരോധ മേഖലയിലെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കൂടുതൽ ഊർജം പകരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത ‘ആത്മനിർഭർ ഭാരത്’ കൈവരിക്കുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണെന്നും മന്ത്രാലയം പറഞ്ഞു. 2021 ഫെബ്രുവരി 14 ന് പ്രധാനമന്ത്രി എംബിടി അർജുൻ എംകെ -1 എ കരസേനാ മേധാവി ജനറൽ എംഎം നരവാനെക്ക് കൈമാറിയിരുന്നു.

ALSO READ: Uri sector: ഉറി സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു; വൻ ആയുധ ശേഖരം പിടികൂടി

അർജുൻ ടാങ്കിന്റെ ഒരു പുതിയ വകഭേദമാണ് MBT Mk-1A. എംകെ -1 വേരിയന്റിൽ നിന്ന് 72 പുതിയ സവിശേഷതകളും കൂടുതൽ തദ്ദേശീയമായ ഘടകങ്ങളും ഉൾക്കൊള്ളുന്ന ഈ ടാങ്ക് രാവും പകലും കൃത്യമായ ടാർഗെറ്റ് ഉറപ്പാക്കും. എല്ലാ ഭൂപ്രദേശങ്ങളിലും അനായാസമായി സഞ്ചരിക്കുന്നതിനും ഇവയ്ക്ക് സാധിക്കും. ഇന്ത്യൻ സൈന്യത്തിലെ പ്രധാന യുദ്ധ ടാങ്കായ അർജുൻ എംബിടിയിൽ നിരവധി നവീകരണങ്ങൾ ഉൾപ്പെടുത്തിയാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഇത് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തത്.

ALSO READ: Jammu and Kashmir: സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

MK-1A കൃത്യവും മികച്ചതുമായ ഫയർ പവർ, ഓൾ-ടെറൈൻ മൊബിലിറ്റി, നൂതന സാങ്കേതിക സംവിധാനങ്ങൾ നൽകുന്ന മൾട്ടി-ലെയർ പരിരക്ഷ എന്നീ സജ്ജീകരണങ്ങൾ ഉള്ളതാണ്. പകലും രാത്രിയുമുള്ള സാഹചര്യങ്ങളിലും സ്റ്റാറ്റിക്, ഡൈനാമിക് മോഡുകളിലും ഇതിന് ശത്രുവിനെ നേരിടാൻ കഴിയും. ലോകത്ത് നിലവിൽ ഉപയോ​ഗിക്കുന്ന ഇതേ വിഭാ​ഗത്തിൽപ്പെട്ട യുദ്ധ ടാങ്കറുകളോട് കിടപിടിക്കുന്നതാണ് അർജുൻ Mk-1A യുദ്ധ ടാങ്കുകൾ. ഈ ടാങ്ക് പ്രത്യേകമായി ഇന്ത്യൻ സാഹചര്യങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ്. അതിനാൽ അതിർത്തികളിൽ വിന്യസിക്കുന്നതിന് ഇവ മികച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News