Crime News: ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

Murder: ആറ് മാസം ​ഗർഭിണിയായിരുന്നു യുവതി. അമൃത്സറിനടുത്ത് ബുല്ലേ നാങ്കൽ ​ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Apr 21, 2024, 10:55 AM IST
  • ഇരട്ടക്കുട്ടികളെ ​ഗർഭിണിയായിരുന്ന യുവതിയെയാണ് ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയത്
  • ഇരുവരും തമ്മിൽ വെള്ളിയാഴ്ച തർക്കമുണ്ടായി
  • ഇതേ തുടർന്നാണ് അക്രമം നടത്തിയത്
Crime News: ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

അമൃത്സ‍ർ: പഞ്ചാബിൽ ​ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു. ഇരട്ടക്കുട്ടികളെ ​ഗർഭിണിയായിരുന്ന യുവതിയെയാണ് ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ വെള്ളിയാഴ്ച തർക്കമുണ്ടായി. ഇതേ തുടർന്നാണ് അക്രമം നടത്തിയത്. ആറ് മാസം ​ഗർഭിണിയായിരുന്നു യുവതി. അമൃത്സറിനടുത്ത് ബുല്ലേ നാങ്കൽ ​ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

പിങ്കി (23) ആണ് മരിച്ചത്. സുഖ്ദേവും പിങ്കിയും തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവ ദിവസവും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഭർത്താവ് പിങ്കിയെ കട്ടിലിൽ കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ സംഭവത്തിൽ പഞ്ചാബ് പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രതി സുഖ്ദേവിനെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

ALSO READ: കാട്ടാക്കടയിൽ മദ്യപ സംഘം ഹോട്ടൽ അടിച്ചു തകർത്തു; ഒരാൾക്ക് കുത്തേറ്റു, കടയുടമയ്ക്കും പരിക്ക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ: കണ്ണൂരിൽ മദ്രസ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സുഫയറിനെയാണ് (19) പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ പോലീസാണ് സംഭവത്തിൽ കേസെടുത്ത് പ്രതിയെ പിടികൂടിയത്.

15 വയസുകാരിയെ പയ്യന്നൂരിലെ സ്ഥാപനത്തിൽ വച്ച് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. 2023ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവം അറിഞ്ഞതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News