Covid19 Precautionary Dose | കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ; അർഹരായവർ, രജിസ്ട്രേഷൻ.. അറിയാം എങ്ങനെയെന്ന്

ഒമിക്രോൺ വ്യാപനത്തെ തുടർന്ന് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം ഡോസ് അല്ലെങ്കിൽ കരുതൽ ഡോസ് നൽകാൻ കേന്ദ്രം തീരുമാനിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 02:55 PM IST
  • മൂന്നാമത്തെ ഡോസ് വാക്സിനായി പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ല.
  • രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞാൽ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം.
  • പത്താം തിയ്യതി ആണ് രാജ്യത്ത് കരുതൽ ഡോസിന്റെ വിതരണം തുടങ്ങുന്നത്.
Covid19 Precautionary Dose | കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ; അർഹരായവർ, രജിസ്ട്രേഷൻ.. അറിയാം എങ്ങനെയെന്ന്

ജനുവരി 10 തിങ്കളാഴ്ച മുതൽ രാജ്യത്ത് കോവിഡ് വാക്സിന്റെ (Covid Vaccine) കരുതൽ ഡോസ് നൽകി തുടങ്ങും. അർഹരായവർക്ക് ഇന്ന് മുതൽ കോവിൻ ആപ്പ് (Cowin App) വഴി അപ്പോയിന്മെന്‍റ് എടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം (Health Ministry) അറിയിച്ചിട്ടുണ്ട്. കരുതൽ ഡോസ് (Precautionary Dose) സംബന്ധിച്ച് ആളുകളിൽ നിരവധി സംശയങ്ങൾ ഉണ്ട്. മൂന്നാമത്തെ ഡോസ് ഏത് വാക്സിൻ ആയിരിക്കുമെന്ന ആശങ്കയാണ് പലരിലും കാണുന്നത്. എന്നാൽ ആദ്യ രണ്ട് ഡോസുകൾ ഏത് വാക്സിന്റെ ആയിരുന്നോ അത് തന്നെയാവും മൂന്നാമത്തെ ഡോസായും നൽകുകയെന്ന് കേന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. 

ഒമിക്രോൺ വ്യാപനത്തെ തുടർന്ന് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് മൂന്നാം ഡോസ് അല്ലെങ്കിൽ കരുതൽ ഡോസ് നൽകാൻ കേന്ദ്രം തീരുമാനിച്ചത്. കരുതൽ ഡോസിന് അർഹരായവരുടെ പട്ടിക കേന്ദ്രം പുറത്തിറക്കും.

Also Read: Covid Test| 250 രൂപ മതി, വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് ചെയ്യാം ഇതൊക്കെ നിങ്ങളെ സഹായിക്കും

ആരോ​ഗ്യപ്രവർത്തകർക്കും, മുൻനിര പ്രവർത്തകർക്കും, 60 വയസും അതിനുമുകളിലുള്ള രോഗങ്ങളും ഉള്ള വ്യക്തികൾക്കാണ് കരുതൽ ഡോസ് നൽകുന്നത്. ആദ്യ രണ്ട് ഡോസുകൾ കോവാക്സിൻ എടുത്തവർക്ക് മൂന്നാമത്തെ ഡോസായി കോവാക്സിൻ തന്നെയാവും നൽകുക. കൊവീഷീൽഡ് എടുത്തവർക്ക് കരുതൽ ഡോസ് കോവീഷീൽഡും നൽകുമെന്ന് NITI ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോൾ പറഞ്ഞു.

Also Read: Covid update | സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആയിരം കടന്ന് തിരുവനന്തപുരം, എറണാകുളം ജില്ലകൾ

കരുതൽ ഡോസ് സംബന്ധിച്ച് ചില പ്രധാന വിവരങ്ങൾ:

  • മൂന്നാമത്തെ ഡോസ് വാക്സിനായി പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ല. 
  • രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞാൽ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം. 
  • പത്താം തിയ്യതി ആണ് രാജ്യത്ത് കരുതൽ ഡോസിന്റെ വിതരണം തുടങ്ങുന്നത്. 
  • ഇന്ന് മുതൽ കോവിൻ ആപ്പ് വഴി അപ്പോയിന്മെന്‍റ് എടുക്കാം.

കോവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളോട് മുന്നൊരുക്കം നടത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നൽകിയിരുന്നു.

കരുതൽ ഡോസിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?

  • കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും നിലവിലെ കോ-വിൻ അക്കൗണ്ട് ഉപയോഗിച്ച് കരുതൽ ഡോസ് ലഭിക്കും.
  • ഗുണഭോക്താക്കൾക്ക് മുൻകൂട്ടി, ഓൺ-സൈറ്റ് അല്ലെങ്കിൽ കോ-വിൻ ഫെസിലിറ്റേറ്റഡ് കോഹോർട്ട് രജിസ്ട്രേഷൻ നടപടിക്രമം വഴി രജിസ്റ്റർ ചെയ്യാം.
  • രണ്ടാമത്തെ ഡോസിന്റെ തിയതി അടിസ്ഥാനമാക്കിയായിരിക്കും മൂന്നാം ഡോസ് നൽകുക.
  • ആധാറോ സർക്കാർ ഐഡിയോ ഉപയോഗിച്ചായിരിക്കും വെരിഫിക്കേഷൻ നടത്തുന്നത്.
  • കരുതൽ ഡോസ് സ്വീകരിക്കേണ്ട സമയം ആകുമ്പോൾ, Co-WIN സിസ്റ്റം സ്വീകർത്താക്കൾക്ക് എസ്എംഎസ് അയയ്ക്കും.
  • അർഹരായവർക്കു നേരിട്ടോ ഓൺലൈൻ വഴിയോ അപ്പോയിൻമെന്റ് എടുക്കാം.
  • എല്ലാ വാക്‌സിനേഷനും അതേ ദിവസം തന്നെ കോ-വിൻ വാക്‌സിനേറ്റർ മൊഡ്യൂളിലൂടെ തത്സമയം രേഖപ്പെടുത്തും.
  • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

    android Link - https://bit.ly/3b0IeqA
    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News