Covid updates: രാജ്യത്ത് 24 മണിക്കൂറിനിടെ 9,062 പുതിയ കോവിഡ് കേസുകൾ; 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു

Covid updates India: സജീവ കോവിഡ് കേസുകളുടെ എണ്ണം 1,05,058 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 17, 2022, 10:01 AM IST
  • 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 15,220 പേർ കോവിഡിൽ നിന്ന് രോ​ഗമുക്തി നേടി
  • ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,36,54,064 ആയി ഉയർന്നു
  • ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.38 ശതമാനവുമാണ്
Covid updates: രാജ്യത്ത് 24 മണിക്കൂറിനിടെ 9,062 പുതിയ കോവിഡ് കേസുകൾ; 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 9,062 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 36 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,27,134 ആയി. സജീവ കോവിഡ് കേസുകളുടെ എണ്ണം 1,05,058 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 15,220 പേർ കോവിഡിൽ നിന്ന് രോ​ഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,36,54,064 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.38 ശതമാനവുമാണ്.

ALSO READ: Covid updates: രാജ്യത്ത് കോവിഡ് കേസുകൾ പതിനായിരത്തിൽ താഴെയായി; പുതിയതായി റിപ്പോർട്ട് ചെയ്തത് 8,813 കേസുകൾ

അതേസമയം, രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോ​ഗിക്കുന്നത് വിവിധ സംസ്ഥാനങ്ങൾ നിർബന്ധമാക്കിയിരുന്നു. കോവിഡ് പ്രതിരോധ പ്രോട്ടോകോൾ പിന്തുടരുന്നത് കുറഞ്ഞ് വരുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സർക്കാരുകൾ നടപടി ശക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ ഓഫീസുകൾ, മാളുകൾ, സമ്മേളനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News