Covid Update india: രാജ്യത്ത് പ്രതിദിന കൊറോണ കേസുകള്‍ കുറയുകയാണ് എങ്കിലും ഒമിക്രോണിന്‍റെ രണ്ട് പുതിയ ഉപവകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ചത് വീണ്ടും ആശങ്ക പടര്‍ത്തുകയാണ്.
ഒമിക്രോണിന്‍റെ ഉപ വകഭേദങ്ങളായ BA.4, BA.5 എന്നിവയുടെ സാന്നിധ്യമാണ് ഏറ്റവും ഒടുവിലായി രാജ്യത്ത് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിലും തെലങ്കാനയിലുമാണ് ഒമിക്രോണിന്‍റെ ഉപ വകഭേദങ്ങള്‍ കണ്ടെത്തിയത്.
ഒമിക്രോണ്‍ BA.4 സബ് വേരിയന്‍റ് തമിഴ്‌നാട് സ്വദേശിയായ യുവതിയിലാണ് കണ്ടെത്തിയത്. ഇന്ത്യൻ SARS-CoV-2 സീക്വൻസിംഗ് അസോസിയേഷൻ (INSACOG) ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്നും കോവിഡ് വാക്‌സിൻ രണ്ട് ഡോസുകളും എടുത്തിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദീര്‍ഘ യാത്രയോ വിദേശ യാത്രയോ യുവതി നടത്തിയിട്ടില്ല എന്നും പ്രസ്താവനയിൽ പറയുന്നു.
Also Read: കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി അറേബ്യ
ഒമിക്രോണ്‍ സബ് വേരിയന്‍റ് BA.5 സ്ഥിരീകരിച്ചത് തെലങ്കാനയിലെ 80 വയസ്സുള്ള ഒരു വ്യക്തിക്കാണ്. നേരിയ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ വ്യക്തിയും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചയാളാണ്. കൂടാതെ, ഈ വ്യക്തി എങ്ങും യാത്ര ചെയ്തിട്ടില്ല.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം ആരംഭത്തിലാണ് ഒമിക്രോണിന്‍റെ ഉപ വകഭേദങ്ങളായ BA.4, BA.5 ന്‍റെ ആദ്യ കേസുകള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തുന്നത്. ശേഷം മറ്റ് പല രാജ്യങ്ങളിലും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ന് ആഗോളതലത്തില്‍ ഏറ്റവുമധികം വ്യാപിക്കുന്ന വകഭേദങ്ങളാണ് BA.4, BA.5 എന്നിവ.
കോവിഡ് ഉയര്‍ത്തുന്ന ഭീഷണി അവസാനിച്ചിട്ടില്ല എന്നാണ് ആഗോളതലത്തില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...