ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹിയിലെ പാർട്ടി ഓഫീസിന് പുറത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. പഞ്ചാബിൽ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് സതേജ് പാട്ടിൽ പ്രതികരിച്ചിരുന്നു. പഞ്ചാബിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്നും പാട്ടീൽ പറഞ്ഞു.
അതേസമയം, ഫലസൂചനകൾ പുറത്തുവന്ന ആദ്യ ഘട്ടം മുതൽ കോൺഗ്രസിനെ പിന്നിലാക്കിക്കൊണ്ട് ശ്രദ്ധേയമായ മുന്നേറ്റമാണ് എഎപി നടത്തുന്നത്. എക്‌സിറ്റ് പോളുകൾ പ്രകാരം പഞ്ചാബിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം നടക്കുമെന്നാണ് റിപ്പോർട്ട്. പഞ്ചാബിൽ ശിരോമണി അകാലിദൾ മൂന്നാമതും ബിജെപി സഖ്യം നാലാം സ്ഥാനത്തുമാണ് ഇപ്പോഴുള്ളത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ചരൺജിത് സിങ് ഛന്നി ഒരു മണ്ഡലത്തിൽ ലീഡ്ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...