Goa Politics: BJPയ്ക്കെതിരെ സഖ്യം തയ്യാര്‍, കോണ്‍ഗ്രസിന് വേണമെങ്കില്‍ ചേരാം...!! മമതയുടെ നിലപാടില്‍ അമ്പരന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇന്ദിരാഗാന്ധിയ്ക്ക് ശേഷം  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ  വനിതാ ശബ്ദമായി മാറുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി....  

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 04:12 PM IST
  • അടുത്തിടെ നിരവധി കോണ്‍ഗ്രസ്‌ നേതാക്കള്‍ മമതയുടെ TMC -യില്‍ ചേര്‍ന്നത് പ്രതിപക്ഷത്തെ ഞെട്ടിച്ചിരിയ്‌ക്കുകയാണ്.
  • ഒരു വശത്ത് പ്രിയങ്ക പാര്‍ട്ടിയെ ശക്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് പര്ട്ടിയില്‍നിന്നും ആളുകളെ അടര്‍ത്തിയെടുക്കുകയാണ് TMC യടക്കം മറ്റു പാര്‍ട്ടികള്‍.
Goa Politics: BJPയ്ക്കെതിരെ സഖ്യം തയ്യാര്‍, കോണ്‍ഗ്രസിന് വേണമെങ്കില്‍ ചേരാം...!! മമതയുടെ നിലപാടില്‍ അമ്പരന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

New Delhi: ഇന്ദിരാഗാന്ധിയ്ക്ക് ശേഷം  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ  വനിതാ ശബ്ദമായി മാറുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി....  

പ്രിയങ്ക ഗാന്ധി (Priyanka Gandhi) രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചതോടെ മമതയുടെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്ന കാഴ്ചയാണ്  ഉപ്പോള്‍  കാണുവാന്‍ സാധിക്കുന്നത്‌.  അടുത്തിടെ അവര്‍ നടത്തിയ ഡല്‍ഹി സന്ദര്‍ശനം അതിന്‍റെ തെളിവാണ്. ഡല്‍ഹിയില്‍ എത്തുമ്പോള്‍  കോണ്‍ഗ്രസ്‌  അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കാറുള്ള മമത ഇക്കുറി അത് ഒഴിവാക്കി. കൂടാതെ, ഡല്‍ഹിയില്‍  എത്തുമ്പോഴെല്ലാം സോണിയ ഗാന്ധിയെ കാണണമെന്ന് നിര്‍ബന്ധമുണ്ടോ? എന്നൊരു മറുചോദ്യവും അവര്‍ ചോദിച്ചു.  

അടുത്തിടെ നിരവധി കോണ്‍ഗ്രസ്‌ നേതാക്കള്‍ മമതയുടെ TMC -യില്‍ ചേര്‍ന്നത് പ്രതിപക്ഷത്തെ ഞെട്ടിച്ചിരിയ്‌ക്കുകയാണ്.  ഒരു വശത്ത്  പ്രിയങ്ക പാര്‍ട്ടിയെ ശക്തമാക്കാന്‍ ശ്രമിക്കുമ്പോള്‍  മറുവശത്ത് പര്ട്ടിയില്‍നിന്നും ആളുകളെ അടര്‍ത്തിയെടുക്കുകയാണ്  TMC യടക്കം മറ്റു പാര്‍ട്ടികള്‍.

പരസ്യമായി കോണ്‍ഗ്രസിനെ അവഗണിക്കുന്ന നിലപാടാണ് ഇപ്പോള്‍ മമത ബാനര്‍ജി സ്വീകരിച്ചിരിയ്ക്കുന്നത്. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കനിരിയ്ക്കുന്ന ഉത്തര്‍ പ്രദേശിലും ഗോവയിലും മമത  രംഗത്തിറങ്ങിക്കഴിഞ്ഞു. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ  പരസ്യമായി അവഗണിക്കുകയാണ്  മമത. 

Alo Read: Nirmala Sitharaman | സഹകരണ സംഘങ്ങളെ ബാങ്കെന്ന് വിളിക്കാനാകില്ല; കേരളത്തിന്റെ ആവശ്യം തള്ളി

ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവിന്‍റെ SP -യ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച അവര്‍ ഗോവയിലും നിര്‍ണ്ണായക നീക്കം നടത്തിയിരിയ്ക്കുകയാണ്.  ഗോവയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍  കോൺഗ്രസ് മടിയനായ ഒരു ഭൂവുടമയെപ്പോലെയാണെന്നായിരുന്നു മമത ബാനര്‍ജിയുടെ വിമര്‍ശനം.  ബിജെപിയ്ക്കെതിരെ കോൺഗ്രസ് ഒന്നും ചെയ്യുന്നില്ലെന്നും  മമത കുറ്റപ്പെടുത്തി.

Also Read: Priyanka Gandhi | പ്രിയങ്ക ​ഗാന്ധിയുടെ സന്ദർശനത്തിനിടെ ​ഗോവയിൽ കോൺ​ഗ്രസിൽ കൂട്ടരാജി

ഗോവയിൽ TMC എംജിപിയോടൊപ്പം ചേര്‍ന്നു സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഇതൊരു ബദലാണ്. കോൺഗ്രസിനു വേണമെങ്കിൽ ഈ സഖ്യത്തിൽ ചേരാം. മമത തുറന്നടിച്ചു.  

നിലവില്‍ ഗോവയിലെ  മുഖ്യ പ്രതിപക്ഷമാണ് കോണ്‍ഗ്രസ്‌. എന്നാല്‍, അത് മുഖവിലയ്ക്കെടുക്കാതെയാണ്  മമതയുടെ നീക്കങ്ങള്‍. അടുത്തിടെയാണ് പ്രിയങ്ക  തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവ സന്ദര്‍ശിച്ചത്.  അതും മമത കാര്യമായെടുത്തിട്ടില്ല എന്നത്  അവരുടെ നിലപാടില്‍ നിന്നും വ്യക്തമാണ്. 

അതേസമയം, ബംഗാളില്‍ മാത്രമൊതുങ്ങാതെ കേരളമടക്കം പാര്‍ട്ടിയ്ക്ക് ഒട്ടും തന്നെ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ക്കൂടി  വേരുറപ്പിക്കാനുള്ള ശ്രമമാണ് മമത  നടത്തുന്നത്.   
 
TMC ബിജെപി വിരുദ്ധ പാർട്ടികളെ ഒപ്പം ചേർത്തും സമാന നിലപാടുള്ള നേതാക്കളെ തൃണമൂലിലേയ്ക്ക് കൊണ്ടു വന്നും പാർട്ടിയെ കൂടുതല്‍ ശക്തമാക്കുകയാണ്.  മഹാരാഷ്ട്രയിലും മമത  ശിവസേനയുമായി ചർച്ച നടത്തിയിരുന്നെങ്കിലും കോൺഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യത്തിൽ ചേരാൻ താത്പര്യമില്ലെന്നായിരുന്നു സേനയുടെ നിലപാട്. 
 
അടുത്ത പ്രധാനമന്ത്രി പദവി ലക്ഷ്യമിട്ടാണ് മമത  BJP വിരുദ്ധ സഖ്യം രൂപീകരിയ്ക്കുന്നത്‌ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.  പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌  നടത്തുന്ന നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിയ്ക്കുന്ന മമത സമാന ചിന്താഗതിക്കാരെ ഒപ്പം കൂട്ടി മുന്നേറുകയാണ്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

  

 

 

 

 

 

 

Trending News