Paytm Scanner വഴിയും തട്ടിപ്പ്, പണം transfer ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക

പണം കൈമാറ്റം ചെയ്യാന്‍ ഇന്ന് ആളുകള്‍  കൂടുതല്‍ ആശ്രയിക്കുന്നത്  ഡിജിറ്റര്‍ പ്ലാറ്റ്‌ഫോമുകളാണ്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2021, 01:19 AM IST
  • പണം കൈമാറുമ്പോള്‍ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലര്‍ത്തണമെന്നാണ് ഇപ്പോള്‍ പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.
 Paytm Scanner വഴിയും തട്ടിപ്പ്, പണം  transfer ചെയ്യുമ്പോള്‍  ജാഗ്രത പാലിക്കുക

പണം കൈമാറ്റം ചെയ്യാന്‍ ഇന്ന് ആളുകള്‍  കൂടുതല്‍ ആശ്രയിക്കുന്നത്  ഡിജിറ്റര്‍ പ്ലാറ്റ്‌ഫോമുകളാണ്.

ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങിയവയാണ് ഇടപാടുകാര്‍ മുഖ്യമായും ആശ്രയിക്കുന്ന  ഡിജിറ്റര്‍ പേയ്‌മെന്‍റ്  സംവിധാനങ്ങള്‍.  പണം കൈമാറുമ്പോള്‍ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലര്‍ത്തണമെന്നാണ് ഇപ്പോള്‍ പോലീസ് നല്‍കുന്ന  മുന്നറിയിപ്പ്.

സ്ഥാപനത്തിന്‍റെയോ ഉപഭോക്താവിന്‍റെയോ സ്‌കാനറില്‍ മറ്റൊരു അക്കൗണ്ടിലെ സ്‌കാനര്‍ തിരിച്ചറിയാത്ത വിധത്തില്‍ ഒട്ടിച്ചുവച്ച് തട്ടിപ്പ് നടത്തുന്ന സംഘം പോലീസിന്‍റെ പിടിയിലായതോടെയാണ്  മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്. 

ആളുകള്‍ സൗകര്യം കണക്കിലെടുത്ത് ഡിജിറ്റര്‍ പേയ്‌മെന്‍റ് നടത്തുന്നത്  വര്‍ദ്ധിച്ചതോടെ എല്ലാ സ്ഥാപനങ്ങളും ഇപ്പോള്‍ ഇടപാടുകള്‍ക്കായി ഇത്തരം സംവിധാനങ്ങളാണ് ആശ്രയിക്കുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഏറെ സൗകര്യപ്രദമാണ്.  ഈ അവസരം മുതലാക്കിയാണ്  തട്ടിപ്പ് സംഘം വിലസുന്നത്. ഹൈടെക്ക് രീതിയില്‍ തട്ടിപ്പ് കണ്ടെത്തിയതോടെയാണ്  പോലീസ് എല്ലാവരുോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.

ഡിജിറ്റര്‍ പേയ്‌മെന്‍റ് സംവിധാനങ്ങള്‍ ഏറെ സൗകര്യപ്രദമാണ്. എന്നാല്‍, ശ്രദ്ധിച്ചില്ലെങ്കില്‍ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യതയും ഏറെയാണ്‌.  

Also read: LPG Special Offer: വിലകുറഞ്ഞ Cylinder വാങ്ങാനുള്ള സുവർണ്ണാവസരം; അറിയൂ സ്പെഷ്യൽ ഓഫർ

ATM Card നഷ്ടപ്പെട്ടവരുടെ മൊബൈലിലേക്ക് ഒടിപി നമ്പര്‍ (OTP Number) ആവശ്യപ്പെട്ടും ഓണ്‍ലൈന്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചുമുള്ള തട്ടിപ്പുകളാണ് മുന്‍പ് നടന്നിരുന്നത്.  എന്നാല്‍, തട്ടിപ്പ് വീരന്‍മാര്‍ ഈ മേഘലയില്‍ കൂടുതല്‍ മുന്നേറ്റം നടത്തിയിരിയ്ക്കുകയാണ്. അതിനാല്‍  സ്‌കാന്‍  ചെയ്തുള്ള കൈമാറ്റവും ഏറെ ശ്രദ്ധയോടെയാവാം.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News