ന്യൂഡൽഹി: ലോകത്ത് ഒരു രൂപയ്ക്ക് പെട്രോൾ വിൽക്കുന്ന രാജ്യമുണ്ടെന്ന് കേട്ടാൽ ഞെട്ടില്ലേ. ശരിക്കും സത്യമാണ്.ലോകത്ത് അങ്ങിനെയൊരു രാജ്യമുണ്ട്. അതാണ് വെനസ്വേല കഷ്ടിച്ച് 0.02 ഡോളറാണ് ഇവിടുത്തെ പെട്രോളിൻറെ വില. ഇത് ഇന്ത്യൻ രൂപയിൽ 1.50 മാത്രമാണ് വരിക.
ഇനി ഇത് വെനസ്വലയുടെ മാത്രം വിലയല്ല ഇന്ത്യൻ രൂപ 10-ൽ താഴെ ഒരു ലിറ്റർ പെട്രോളിന് വാങ്ങുന്ന രാജ്യങ്ങൾ വേറെയുമുണ്ട്. ഇറാനിൽ 00.6 രൂപയാണ് വില ഇന്ത്യൻ രൂപയിൽ 4.51 രൂപ. സിറിയയിൽ ഇത് വെറും 17 രൂപയാണ്( ഇന്ത്യൻ രൂപ).
ALSO READ: Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു
കുവൈറ്റ്,കസാകിസ്ഥാൻ,നൈജീരിയ എന്നിവിടങ്ങളിൽ വില 40 രൂപയിൽ താഴെയാണ്. എന്നാൽ ഇന്ത്യക്ക് തൊട്ടടുത്ത പാകിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 74 രൂപയാണ്. നേപ്പാളിലും ഇന്ത്യയുടെ അത്ര തന്നെ വിലയുണ്ട് 104 രൂപയാണ് നേപ്പാളിലെ വില. ചൈനയിൽ ലിറ്ററിന് 156.32 രൂപയ്ക്കാണ് പെട്രോൾ വിൽക്കുന്നത്.
ഇന്ത്യയിൽ 100- രൂപക്ക് താഴെ പെട്രോൾ വിൽക്കുന്നത് കേന്ദ്രഭരണ പ്രദേശമായ ദാമനിലാണ് ലിറ്ററിന് 90 രൂപയാണ് ഇവിടുത്തെ വില. ഡീസലും ഏറ്റവും കുറവ് വിലയക്ക് വിൽക്കുന്നതും ഇവിടെ തന്നെ. ഏറ്റവും കൂടിയ വിലയക്ക് രാജ്യത്ത് പെട്രോൾ വിൽക്കുന്നത് ഭോപ്പാലിലാണ് 117 രൂപയാണ് ഇവിടുത്തെ പെട്രോളിൻറെ ഒരു ലിറ്റർ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...