Covid-19 Review Meet: സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കോവിഡ്-19 അവലോകന യോഗം നാളെ

Covid-19 Review Meet:  രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നാളെ (വെള്ളിയാഴ്ച) സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും.

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 09:14 PM IST
  • രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നാളെ (വെള്ളിയാഴ്ച) സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും.
Covid-19 Review Meet: സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കോവിഡ്-19 അവലോകന യോഗം നാളെ

New Delhi: രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍. നടപടികളുടെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നാളെ (വെള്ളിയാഴ്ച) സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും.

കോവിഡ് കേസുകൾ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ നടത്തുന്ന അവലോകന യോഗത്തില്‍  എംപവേർഡ് ഗ്രൂപ്പും (Empowered Group) എൻടിജിഎഐ (NTGAI - National Technical Advisory Group on Immunisation) ഉദ്യോഗസ്ഥരും പങ്കെടുക്കും.

Also Read:  Covid India Update: കോവിഡ് വ്യാപനം തീവ്രം, 24 മണിക്കൂറിനുള്ളിൽ 5,000 ലധികം പുതിയ കേസുകൾ
 
അതേസമയം, വ്യാഴാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയ ഡാറ്റ അനുസരിച്ച്, ഇന്ത്യയിൽ 5,335 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി, ഇത് കഴിഞ്ഞ 195 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്. ഇതോടെ, സജീവ കേസുകൾ 25,587 ആയി ഉയർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബര്‍ 23നാണ് 5,383 കേസുകള്‍ ഇതിന് മുന്‍പ് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത്. അടുത്തിടെ, കോവിഡ് മൂലം അടുത്തിടെ 13 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.   

Also Read:  Mint Tea Benefits: പുതിന ചായ കുടിയ്ക്കാം, ശരീരഭാരം കുറയും ഗുണങ്ങളും ഏറെ 

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. അതനുസരിച്ച് "ശ്വസിക്കാൻ ബുദ്ധിമുട്ട്, ഉയർന്ന  പനി / കഠിനമായ ചുമ, പ്രത്യേകിച്ച് 5 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ഉയർന്ന അപകടസാധ്യതയുള്ള ഏതെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണമെന്നും മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.  

അതേസമയം, കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ സർക്കാരുകൾ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്.  അതേസമയം, ഡല്‍ഹിയിലും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News