ന്യൂഡല്‍ഹി: ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എല്‍പിജി സിലണ്ടറിന്റെ സബ്സിഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍. ഇതുവഴി 10 കോടി കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
14.2 കിലോഗ്രാമുള്ള എല്‍പിജി സിലിണ്ടര്‍ 603 രൂപയ്ക്ക് തന്നെ ലഭിക്കും. സബ്സിഡി നല്‍കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ഖജനാവിൽ 12,000 കോടിയുടെ നഷ്ടമാണ് ഉണ്ടാകുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ സബ്സിഡി 200 രൂപയില്‍ നിന്ന് 300 രൂപയാക്കി ഉയർത്തിയിരുന്നു.
ALSO READ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ലക്ഷ്യം മറ്റൊന്ന്; ഉമ ഭാരതി
2016 മെയ് 1-ന് ഉത്തർപ്രദേശിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് തുടക്കമിട്ടത്. നരേന്ദ്ര മോദി സർക്കാരിൻ്റെ ഒരു വലിയ സാമൂഹ്യക്ഷേമ പദ്ധതിയാണിത്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ രാജ്യത്തെ ബിപിഎൽ കുടുംബങ്ങൾക്ക് എൽപിജി കണക്ഷനുകൾ നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഗ്രാമീണ മേഖലയിലേയ്ക്കും എൽപിജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും പദ്ധതിയിക്ക് പിന്നിലുണ്ട്. രാജ്യത്തുടനീളം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ പേരിൽ 5 കോടി എൽപിജി കണക്ഷനുകൾ നൽകുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയായിരുന്നു ഉജ്ജ്വല യോജന ആരംഭിച്ചത്.