CBSE Term 1 Result: CBSE ഒന്നാം ടേം പരീക്ഷാഫലം ഈ ആഴ്‌ച, റിസള്‍ട്ട് എങ്ങനെ, എവിടെ പരിശോധിക്കാം?

CBSE ക്ലാസ് 10, 12  ഒന്നാം ടേം  പരീക്ഷാഫലം ഫെബ്രുവരി ആദ്യവാരം പുറത്തുവരുമെന്നാണ് സൂചനകള്‍. എന്നാല്‍, തിയതി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.  ജനുവരിയില്‍ ഫലം പുറത്തുവരേണ്ടിയിരുന്നുവെങ്കിലും  രണ്ടുതവണ മാറ്റി വയ്ക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2022, 02:42 PM IST
  • പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുന്ന ഉടന്‍തന്നെ CBSE -യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ cbseresults.nic.in-ൽ മാർക്ക് ഷീറ്റ് ലഭ്യമാകും.
  • കൂടാതെ, ഡിജിലോക്കര്‍ ആപ്പിലും വെബ്സൈറ്റിലും പരീക്ഷാഫലം അപ്പ്‌ലോഡ് ചെയ്യും
  • CBSE നല്‍കുന്ന നമ്പരിലേയ്ക്ക് നിശ്ചിത ഫോര്‍മാറ്റില്‍ SMS അയച്ചും ഫലം പരിശോധിക്കാന്‍ സാധിക്കും.
CBSE Term 1 Result: CBSE ഒന്നാം ടേം  പരീക്ഷാഫലം ഈ ആഴ്‌ച, റിസള്‍ട്ട് എങ്ങനെ, എവിടെ പരിശോധിക്കാം?

New Delhi: CBSE ക്ലാസ് 10, 12  ഒന്നാം ടേം  പരീക്ഷാഫലം ഫെബ്രുവരി ആദ്യവാരം പുറത്തുവരുമെന്നാണ് സൂചനകള്‍. എന്നാല്‍, തിയതി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.  ജനുവരിയില്‍ ഫലം പുറത്തുവരേണ്ടിയിരുന്നുവെങ്കിലും  രണ്ടുതവണ മാറ്റി വയ്ക്കുകയായിരുന്നു. 

CBSE ക്ലാസ് 10, 12  ഒന്നാം ടേം  പരീക്ഷകള്‍  നവംബര്‍ - ഡിസംബര്‍ മാസങ്ങളിലാണ് നടന്നത്.  പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുന്ന ഉടന്‍തന്നെ CBSE -യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ cbseresults.nic.in-ൽ  മാർക്ക് ഷീറ്റ് ലഭ്യമാകും.  

Also Read: GATE 2022 | ഹർജി തള്ളി, ഗേറ്റ് പരീക്ഷ നിശ്ചയിച്ച തിയതികളിൽ തന്നെ

കൂടാതെ, ഡിജിലോക്കര്‍ ആപ്പിലും  വെബ്സൈറ്റിലും പരീക്ഷാഫലം അപ്പ്‌ലോഡ് ചെയ്യും . CBSE നല്‍കുന്ന നമ്പരിലേയ്ക്ക് നിശ്ചിത ഫോര്‍മാറ്റില്‍ SMS അയച്ചും  ഫലം പരിശോധിക്കാന്‍ സാധിക്കും. ഡിജിലോക്കർ ആപ്പിലൂടെ  മാർക്ക് ഷീറ്റ് ആക്‌സസ് ചെയ്യാൻ ആധാർ കാർഡും സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ആവശ്യമാണ്.

 ഈ പരീക്ഷയില്‍ വിജയ പരാജയങ്ങള്‍ നിര്‍ണ്ണായകമല്ല.  ടേം 2 പരീക്ഷയ്ക്ക് ശേഷം മാത്രമേ അന്തിമ സ്കോർകാർഡ് റിലീസ് ചെയ്യുകയുള്ളൂ എന്നതും  വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. 

Also Read: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ..

CBSE ബോർഡ് 10, 12 ടേം 1 ഫലങ്ങൾ ഈ ആഴ്ച തന്നെ പുറത്തുവിടുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അതിനാൽ ഈ ആഴ്ചയിൽ എപ്പോൾ വേണമെങ്കിലും ഫലം പ്രതീക്ഷിക്കാം. എന്നിരുന്നാലും, സിബിഎസ്ഇയിൽ നിന്ന് ഇതുവരെ ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ല. 2021 നവംബർ 30 മുതൽ ഡിസംബർ 22 വരെ 10, 12 ക്ലാസുകളിലേക്കാണ് സിബിഎസ്ഇ ടേം 1 ബോർഡ് പരീക്ഷകൾ നടത്തിയത്.

Also Read: Viral Video: കരടിയുടെ മുന്നിലേയ്ക്ക് സ്വന്തം കുഞ്ഞിനെ എറിഞ്ഞ് യുവതി, പിന്നീട് സംഭവിച്ചത് അത്ഭുതം മാത്രം..!! വീഡിയോ കണ്ട് ഞെട്ടി ലോകം

കൂടാതെ, CBSE ബോർഡ് പരീക്ഷ 2022 തീയതികൾ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ സർക്കുലറിനും വിശദീകരണം നല്‍കി. CBSE ബോർഡ് പരീക്ഷകൾ 2022 മെയ് 4 മുതൽ  (ബുധൻ) ആരംഭിക്കുമെന്ന് ബോർഡിന്‍റെ പേരിൽ പ്രചരിച്ച വ്യാജ സർക്കുലറില്‍ പറഞ്ഞിരുന്നു.  

ഡിജിലോക്കറിൽ എങ്ങനെ ഒരു അക്കൗണ്ട് ഉണ്ടാക്കാം?  (How to create digitallocker Account?) 

ലിങ്ക് സന്ദർശിക്കുക–https://accounts.digitallocker.gov.in/

ആധാർ കാർഡിൽ പറഞ്ഞിരിക്കുന്നതുപോലെ നിങ്ങളുടെ പേര് നൽകുക

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക

ആറ് അക്ക സുരക്ഷാ പിൻ സൃഷ്ടിക്കുക

നിങ്ങളുടെ ഇമെയിൽ ഐഡി നൽകുക

നിങ്ങളുടെ ആധാർ നമ്പർ നൽകുക

സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

ഒരു ഉപയോക്തൃനാമം സൃഷ്ടിക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News