CBSE 12th Result 2021: SSLC ക്കാരുടെ A+ കണ്ട് CBSEക്കാര്‍ കൊതിക്കണ്ട...!! മൂല്യനിര്‍ണ്ണയം കര്‍ശനമെന്ന് റിപ്പോര്‍ട്ട്

സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന്  2 മണിക്ക് പുറത്തുവരും.  CBSE board ആണ് ഈ വിവരം പുറത്തുവിട്ടത്.   

Written by - Zee Malayalam News Desk | Last Updated : Jul 30, 2021, 12:32 PM IST
  • കേരളത്തില്‍ SSLC പരീക്ഷയില്‍ കുട്ടികള്‍ A+ വാരിക്കൂട്ടിയത് കണ്ട് CBSE ക്കാര്‍ പ്രതീക്ഷ വയ്ക്കേണ്ട....!!
  • ഇത്തവണ കര്‍ശന മൂല്യ നിര്‍ണ്ണയത്തിനാണ് CBSE നിര്‍ദ്ദേശം നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
  • സംസ്ഥാന ബോര്‍ഡുകള്‍ മാര്‍ക്ക് വാരിക്കോരി നല്‍കിയപ്പോള്‍, പരീക്ഷ നടക്കാത്ത സാഹചര്യത്തില്‍പോലും strict Evaluation ആണ് CBSE നടത്തിയിരിയ്ക്കുന്നത്.
CBSE 12th Result 2021: SSLC ക്കാരുടെ A+ കണ്ട് CBSEക്കാര്‍ കൊതിക്കണ്ട...!! മൂല്യനിര്‍ണ്ണയം കര്‍ശനമെന്ന് റിപ്പോര്‍ട്ട്

CBSE 12th Result 2021: സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന്  2 മണിക്ക് പുറത്തുവരും.  CBSE board ആണ് ഈ വിവരം പുറത്തുവിട്ടത്.   

CBSE പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം   ജൂലൈ 31 നകം പ്രഖ്യാപിക്കുമെന്നായിരുന്നു  ബോർഡ് മുന്‍പ്  സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ഇന്ന്  പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം    മാത്രമേ പുറത്തുവരികയുള്ളൂ.  ഉടന്‍ തന്നെ പത്താം ക്ലാസ് പരീക്ഷാ ഫലവും പുറത്തുവരുമെന്നാണ് സൂചന.

എന്നാല്‍,  കേരളത്തില്‍  SSLC പരീക്ഷയില്‍ കുട്ടികള്‍ A+ വാരിക്കൂട്ടിയത് കണ്ട് CBSE ക്കാര്‍ പ്രതീക്ഷ വയ്ക്കേണ്ട....!!  കാരണം ഇത്തവണ കര്‍ശന  മൂല്യ നിര്‍ണ്ണയത്തിനാണ് CBSE നിര്‍ദ്ദേശം നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.  സംസ്ഥാന ബോര്‍ഡുകള്‍ മാര്‍ക്ക് വാരിക്കോരി നല്‍കിയപ്പോള്‍, പരീക്ഷ നടക്കാത്ത സാഹചര്യത്തില്‍പോലും    strict Evaluation ആണ് CBSE നടത്തിയിരിയ്ക്കുന്നത്.

കോവിഡ്  വ്യാപനം മൂലം പരീക്ഷ  നടക്കാതിരുന്ന സാഹചര്യത്തില്‍  10, 11, 12  ക്ലാസുകളിലെ മാര്‍ക്കുകള്‍ അടിസ്ഥാനമാക്കിയാണ്  റിസല്‍ട്ട് തീരുമാനിക്കുന്നത്‌.  

CBSE പന്ത്രണ്ടാം ക്ലാസ് ഫലം  (CBSE 12 Exams Result) നിശ്ചയിക്കുന്നത് സംബന്ധിച്ച് രൂപീകരിച്ച 13 അംഗ സമിതിയാണ്    10, 11, 12   ക്ലാസുകളിലെ മാര്‍ക്കുകള്‍ അടിസ്ഥാനമാക്കി  ഫലപ്രഖ്യാപനം നടത്താനുള്ള നിര്‍ദ്ദേശം സുപ്രീംകോടതിയ്ക്ക് നല്‍കിയത്.
സമിതിയുടെ തീരുമാനം  അംഗീകരിച്ച കോടതി  10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകളുടെ  വെയിറ്റേജ്  അടിസ്ഥാനമാക്കി പന്ത്രണ്ടാം ക്ലാസ് ഫലം  കണക്കാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Alo Read: CBSE 12th Result 2021 : സിബിഎസ്ഇ പ്ലസ് ടു ഫലങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രഖ്യാപിക്കും

10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കിന് 30% വീതവും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കിന് 40% വും  വെയിറ്റേജ് നല്‍കും.  അതായത്,  30:30:40 എന്ന അനുപാതത്തില്‍  വെയിറ്റേജ്  നല്‍കും.  

 കോവിഡ് മൂലം സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസ്  റദ്ദാക്കിയ സാഹചര്യത്തിലാണ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡം തീരുമാനിക്കാന്‍ 13 വിദഗ്ധ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. 

റിസള്‍ട്ട്‌ എങ്ങിനെ അറിയാം ( How to know CBSE 12th Result?) 
CBSEയുടെ ഒദ്യോഗിക വെബ്‌ സൈറ്റായ  cbseresults.nic.in ലൂടെ പരീക്ഷാഫലം അറിയുവാന്‍ സാധിക്കും.  കൂടാതെ,   മാറ്റ് സൈറ്റുകളായ  DigiLocker, IVRS, SMS and UMANG app വഴിയും റിസള്‍ട്ട് അറിയുവാന്‍ സാധിക്കും.  

ഏറെ നാളത്തെ കാത്തിരിപ്പിനും സന്ദേഹത്തിനും ഒടുവിലാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം   (CBSE 12th Result 2021) പുറത്തു വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News