Road Accident: തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ചു

Road Accident: പോണ്ടിച്ചേരിയില്‍ നിന്ന് ഹൊസൂരിലേക്ക് മടങ്ങുകയായിരുന്ന കാറും എതിരെവന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസുമായാണ് കൂട്ടിയിടിച്ചത്. മരിച്ചത് കാറിലുണ്ടായിരുന്ന യാത്രക്കാരാണ്.  

Written by - Zee Malayalam News Desk | Last Updated : Oct 24, 2023, 11:53 AM IST
  • തമിഴ്‌നാട് തിരുവണ്ണാമലയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 7 മരണം
  • 14 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്
  • മരിച്ചവരില്‍ ആറു പേര്‍ അസം സ്വദേശികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്
Road Accident: തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ ഏഴുപേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു മരണം. 14 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ആറു പേര്‍ അസം സ്വദേശികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. കൃഷ്ണഗിരി ഹൈവേയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: ഇടുക്കി കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്

പോണ്ടിച്ചേരിയില്‍ നിന്ന് ഹൊസൂരിലേക്ക് മടങ്ങുകയായിരുന്ന കാറും എതിരെവന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസുമായാണ് കൂട്ടിയിടിച്ചത്.  മരിച്ചത് കാറിലുണ്ടായിരുന്ന യാത്രക്കാരാണ്.  കാറിനകത്ത് ഒന്‍പത് പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഡ്രെെവറൊഴികെ മറ്റുള്ളവരെല്ലാം അസം സ്വദേശികളാണ്. ഹൊസൂരിലെ ഫാക്ടറി തൊഴിലാളികളാണ് ഇവരെന്നാണ് സൂചന. ഇവരുടെ വ്യക്തി വിവരങ്ങൾ ലഭ്യമല്ല. ബസ് ഡ്രെെവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ തിരുവണ്ണാമല പോലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News