പോസ്റ്റ് ഓഫീസുകൾ വഴി പണം ബാങ്കുകളിലേക്ക് അയക്കാൻ സാധിക്കുമോ എന്നാണ് പലരുടെയും സംശയം.1.5 ലക്ഷം പോസ്റ്റ് ഓഫീസുകൾ കേന്ദ്ര സർക്കാരിൻറെ കോർ ബാങ്കിംഗ് സംവിധാനത്തിന് കീഴിൽ വരുമെന്നുള്ള ബജറ്റ് പ്രഖ്യാപനം കൂടി എത്തിയതോടെ ഇത് ഇരട്ടിച്ചു.പോസ്റ്റ് ഓഫീസ് ശാഖകളിലെ അക്കൗണ്ടുകൾ വഴി ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, എടിഎം എന്നിവ ഒരുക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
നിലവിൽ പോസ്റ്റ് ഓഫീസുകൾ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴി സേവിംഗ്‌സ് അക്കൗണ്ട് സേവനങ്ങളും പേയ്‌മെന്റ് ബാങ്ക് സേവനങ്ങളുമാണ് നൽകുന്നത്.ബാങ്കിംഗ് ശൃംഖലയുമായി തപാൽ ശൃംഖല ബന്ധിപ്പിക്കുന്നതോടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കുമിടയിൽ ഓൺലൈൻ ഫണ്ട് കൈമാറ്റം സാധ്യമാക്കും.
Also Read: ITR Filing: ശരിയായ ഫോം തിരഞ്ഞെടുക്കാം, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇതിനായാണ് രാജ്യത്തെ 75 ജില്ലകളിൽ വിവിധ കൊമേഴ്സ്യൽ ബാങ്കുകൾ വഴി ഡിജിറ്റൽ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്.പോസ്റ്റ് ഓഫീസുകളിൽ അക്കൗണ്ടുണ്ടെങ്കിൽ ഉടൻ തന്നെ നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, എടിഎം സൗകര്യം എന്നിവയും ലഭിക്കും. നിങ്ങൾ ഒരു പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്ന് മറ്റൊരു പോസ്റ്റ് ബാങ്കിംഗ് അക്കൗണ്ടിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും പണം ട്രാൻസ്ഫർ ചെയ്യാനും സാധിക്കും.
ഏതൊക്കെ ബാങ്കുകൾ
പോസ്റ്റ് ഓഫീസുകളെ കോർ ബാങ്കിംഗ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനുള്ള ഈ നീക്കം പുതിയ ഡിജിറ്റൽ ബാങ്കിംഗ് മോഡലുകൾക്ക് വഴിയൊരുക്കും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ വൻകിട പണമിടപാടുകാരെ ഗ്രാമീണ മേഖലയിലെ അക്കൗണ്ടുകളിലേക്കും ഉപഭോക്താക്കളിലേക്കും എത്തിക്കാൻ ഈ മാറ്റം സഹായിക്കും. കുറഞ്ഞ ചെലവിലുള്ള ധനസഹായം നൽകുന്നവർക്കും എസ്എംഇ വായ്പ നൽകുന്നവർക്കും ഇത് പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...